പീഡനക്കേസ് പ്രതി അയല്‍ക്കാരനായ 14 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേനാക്കി കൊലപ്പെടുത്തി
പതിനാലു വയസ്സുകാരന്റെ മരണവുമായി ബന്ധപ്പെട്ട ആരോപണത്തിന്റെ വെളിച്ചത്തിൽ കുണ്ടറ പീഡനക്കേസ് പ്രതിക്കെതിരേ പോലീസ് നടപടിയെടുത്തു. പോലീസ് പ്രതിയുടെ മകനെയാണ് ഇപ്പോൾ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നതു. ഇയാളെ ഉടന്‍ തന്നെ ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസമാണ് കുണ്ടറ പീഡനക്കേസ് പ്രതിക്കെതിരേ മകന്റെ മരണവുമായി ബന്ധപ്പെട്ട ആരോപണം ഉയര്‍ത്തി മാതാവ് രംഗത്ത് വന്നതും പോലീസില്‍ പരാതി നല്‍കുകയും ചെയ്തത്.
കുണ്ടറ പീഡനക്കേസ് പ്രതി അയല്‍ക്കാരനായ 14 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേനാക്കി കൊലപ്പെടുത്തി എന്നായിരുന്നു കുട്ടിയുടെ മാതാവ് റൂറല്‍ എസ്പിയ്ക്ക് നല്‍കിയ പരാതിയില്‍ ആരോപിച്ചത്. ഇന്നലെ മുതല്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും കേസില്‍ ഇതുവരെ മാതാവിന്റെയോ കൊല്ലപ്പെട്ട 14 കാരന്റെ സഹോദരിയുടെയോ മൊഴിയെടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ലെന്ന് ആക്ഷേപമുണ്ട്. അന്വേഷണം ആരംഭിക്കുമ്പോള്‍ നേരിടുന്ന പ്രധാന ബുദ്ധിമുട്ട് ആവശ്യമായ തെളിവുകള്‍ ഇല്ലെന്നുള്ളതാണ്.
ഇന്നലെ രാത്രിയിലാണ് പ്രതിയുടെ മകനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തത്. പിന്നീട് ഇന്ന് രാവിലെ വിട്ടയച്ചു. ഇന്ന് 11 മണിക്ക് വീണ്ടും ചോദ്യം ചെയ്യാന്‍ എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തില്‍ പോലീസ് ഗുരുതരമായ വീഴ്ച വരുത്തിയതായും കണ്ടെത്തിയിട്ടുണ്ട്. കേസില്‍ ദൂരൂഹ മരണത്തിനിരയായ 14 കാരന്റെ അമ്മയുടേയും സഹോദരിയുടെയും മൊഴി രേഖപ്പെടുത്തുകയോ ആന്തരീകാവയവം പരിശോധനയ്ക്ക് അയയ്ക്കുകയോ ചെയ്തിട്ടില്ല.