Sunday, September 15, 2024
HomeKeralaജയിലുകളില്‍ നിന്നും വിട്ടയക്കാന്‍ തീരുമാനിച്ചവരുടെ ലിസ്റ്റിൽ കൊടി സുനി

ജയിലുകളില്‍ നിന്നും വിട്ടയക്കാന്‍ തീരുമാനിച്ചവരുടെ ലിസ്റ്റിൽ കൊടി സുനി

കേരള പിറവിയോട് അനുബന്ധിച്ച്‌ ശിക്ഷാ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചവരില്‍ കൊടി സുനി ഉള്‍പ്പെടുള്ള ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളും. വിവിധ ജയിലുകളില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ വിട്ടയക്കാന്‍ തീരുമാനിച്ചവരുടെ ലിസ്റ്റ് പുറത്തായി. വിവരാവകാശ പ്രകാരം പുറത്തുവന്ന രേഖകളിലാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്ന് ദൃശ്യമാധിമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊടി സുനി, കുഞ്ഞനന്തന്‍, കെ.സി. രാമചന്ദ്രന്‍, സിജിത്ത്, മനോജ്, റഫീഖ് എന്നിവരാണ് ജയില്‍വകുപ്പ് ആദ്യം വിട്ടയക്കാന്‍ തീരുമാനിച്ച പ്രതികളുടെ ലിസ്റ്റിലുളളത്.
മുന്‍പ് ടിപി കേസ് പ്രതികള്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന നിയമസഭയിലെ ചോദ്യത്തിന് ഇളവ് നല്‍കാന്‍ നിശ്ചയിച്ച പട്ടികയിലെ എല്ലാവരും ആരാണെന്ന് ഓര്‍ക്കുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.
കേരളപ്പിറവി ദിനത്തോടനുബന്ധിച്ചാണു പ്രത്യേക ശിക്ഷായിളവ് ഉദ്ദേശിച്ചിരുന്നത്. ഇതനുസരിച്ച് മൂവായിരത്തോളം തടവുകാരില്‍ 2262 പേര്‍ക്ക് ശിക്ഷായിളവ് നല്‍കണമെന്ന് കാണിച്ച് ജയില്‍വകുപ്പ് 2016 ഒക്‌റ്റോബര്‍ 17ന് സര്‍ക്കാരിന് പ്രോപ്പസല്‍ സമര്‍പ്പിച്ചു.
ലിസ്റ്റില്‍ കൊലപാതകം തൊഴിലാക്കിയവര്‍, വാടകക്കൊലയാളികള്‍, രാജ്യദ്രോഹ കുറ്റത്തിനു ശിക്ഷിച്ചവര്‍, കള്ളക്കടത്തുമായി ബന്ധപ്പെട്ടു കൊല നടത്തിയവര്‍, ജയില്‍ ഉദ്യോഗസ്ഥരെ കൊല ചെയ്തവര്‍, സ്ത്രീകളെയും കുട്ടികളെയും കൊല ചെയ്തവര്‍, 65നു മേല്‍ പ്രായമുള്ളവരെ കൊല ചെയ്തവര്‍, ലഹരിമരുന്നു കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍, വിദേശികളായ തടവുകാര്‍ എന്നിവരെയൊന്നും പരിഗണിക്കരുതെന്നു സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഇതു പ്രകാരമാണ് ലിസ്റ്റ് നല്‍കിയതും.
copy of order
തുടര്‍ന്ന് ഈ ലിസ്റ്റ് പരിശോധിക്കാന്‍ ആഭ്യന്തര അഡീഷനല്‍ സെക്രട്ടറി ഷീലാറാണി ചെയര്‍പേഴ്‌സണായ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഈ കമ്മിറ്റി പരിശോധിച്ച് അര്‍ഹരെന്ന് കണ്ടത്തെിയ 1850 തടവുകാരെ വിട്ടയക്കാനുളള ശിപാര്‍ശയാണ് ഗവര്‍ണര്‍ക്ക് കൈമാറുന്നത്. ഇതു ഗവര്‍ണര്‍ തിരിച്ചയച്ചു. തുടര്‍ന്നാണ് സര്‍ക്കാര്‍ അന്തിമലിസ്റ്റ് തയ്യാറാക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments