അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് രാമക്ഷേത്രം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് വിശ്വഹിന്ദ് പരിഷത്ത് നടത്തുന്ന രഥയാത്രക്ക് ഹൈദരാബാദില്‍ വിലക്ക്. യാത്ര വിലക്കിയ തെലങ്കാന പോലീസ് നടപടി ഹൈദരാബാദ് ഹൈക്കോടതി ശരിവച്ചു. രഥയാത്ര വിലക്കിയ പോലീസ് നടപടിക്കെതിരെ വിഎച്ച്പി നല്‍കിയ ഹരജി പരിഗണിച്ച ഹൈദരാബാദ് ഹൈക്കോടതി പോലീസിന്റെ വിലക്ക് നീക്കാനാകില്ലെന്ന് വ്യക്തമാക്കി. രഥയാത്രയിലൂടെ വിഎച്ച്പി സംസ്ഥാനത്ത് അക്രമമുണ്ടാക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെതുടര്‍ന്നാണ് പോലീസ് രഥയാത്രക്ക് അനുമതി നിഷേധിച്ചത്. ഇക്കാര്യം സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഇത് അംഗീകരിച്ച ജസ്റ്റിസ് സീതരാമ മൂര്‍ത്തി രഥയാത്രക്കുള്ള അനുമതി നിഷേധിക്കുകയായിരുന്നു. ഈ മാസം 18ന് ഉഗഡി ദിനത്തോട് അനുബന്ധിച്ച് ആരംഭിച്ച് 31ന് അവസാനിക്കുന്ന രീതിയിലായിരുന്നു രഥയാത്ര തീരുമാനിച്ചിരുന്നത്. എന്നാല്‍ പോലീസ് അനുമതി നിഷേധിക്കുകയായിരുന്നു.
വിശ്വഹിന്ദ് പരിഷത്ത് നടത്തുന്ന രഥയാത്രക്ക് ഹൈദരാബാദില്‍ വിലക്ക്
RELATED ARTICLES