നഴ്‌സ്‌മാർക്ക്‌ സന്തോഷ വാർത്ത ; ശമ്പളം പരിഷ്കരിച്ച അന്തിമ വിജ്ഞാപനം സർക്കാർ പുറത്തിറക്കി

nurses

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെയും ജീവനക്കാരുടെയും ശമ്പളം പരിഷ്കരിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ അന്തിമ വിജ്ഞാപനം പുറത്തിറക്കി. മിനിമം വേതന വര്‍ദ്ധനവ് ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി നഴ്സുമാര്‍ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം ആരംഭിക്കാന്‍ മണിക്കൂറുകള്‍ ശേഷിക്കെയാണ് സംസ്ഥാന സര്‍ക്കാര്‍ അന്തിമ വിജ്ഞാപനം പുറത്തിറക്കിയത്. ശമ്പളം പരിഷ്കരണത്തില്‍ സര്‍ക്കാര്‍ അന്തിമ വിജ്ഞാപനം പുറത്തിറക്കിയതില്‍ സന്തോഷമുണ്ടെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ നേതാക്കള്‍ പ്രതികരിച്ചു. വിജ്ഞാപനത്തിന്റെ പകര്‍പ്പ് ലഭിച്ചാല്‍ സമരം പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും അവര്‍ വ്യക്തമാക്കി. അതേസമയം, സര്‍ക്കാര്‍ വിജ്ഞാപനത്തെ നിയമപരമായി നേരിടുമെന്നാണ് സ്വകാര്യ ആശുപത്രി മാനേജ്മെന്റ് അസോസിയേഷന്‍ അറിയിച്ചത്.