Friday, October 4, 2024
HomeKeralaപത്തനംതിട്ട ജില്ല കോവിഡ് 19 കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി. 23.04.2020

പത്തനംതിട്ട ജില്ല കോവിഡ് 19 കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി. 23.04.2020

പത്തനംതിട്ട ജില്ലയില്‍ ഇന്ന് (23) പുതിയ കേസുകള്‍ ഒന്നും കണ്ടെത്തിയിട്ടില്ല.
പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി. ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ അഞ്ചു പേരും, ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ രണ്ടു പേരും, നിലവില്‍ ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ നിലവില്‍ ആരും ഐസൊലേഷനില്‍ ഇല്ല. ജില്ലയില്‍ ഏഴു പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇവരില്‍ ആറു പേര്‍ രോഗബാധിതരാണ്.  
ഇന്ന്(23) പുതിയതായി ഒരാളെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.  കഴിഞ്ഞ ന്യൂസ് ബുളളറ്റിനുശേഷം ആശുപത്രി ഐസൊലേഷനില്‍ നിന്നും ആരേയും ഡിസ്ചാര്‍ജ് ചെയ്തിട്ടില്ല. രോഗബാധ പൂര്‍ണമായും ഭേദമായ 11 പേര്‍ ഉള്‍പ്പെടെ ആകെ 158 പേരെ ഇതുവരെ ആശുപത്രി ഐസൊലേഷനില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്.
വീടുകളില്‍ 47 പ്രൈമറി കോണ്‍ടാക്ടുകളും, 35 സെക്കന്‍ഡറി കോണ്‍ടാക്ടുകളും,  നിരീക്ഷണത്തില്‍ ആണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 627 പേര്‍ നിലവില്‍ നിരീക്ഷണത്തിലാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് (23) തിരിച്ചെത്തിയ 12 പേരും ഇതില്‍ ഉള്‍പ്പെടുന്നു.  
വിവിധ കേസുകളുടെ 28 പ്രൈമറി കോണ്‍ടാക്ടുകളെയും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചെത്തിയ 262 പേരെയും നിരീക്ഷണ കാലം പൂര്‍ത്തിയായതിനാല്‍ ക്വാറന്റൈനില്‍ നിന്ന് വിടുതല്‍ ചെയ്തു. ആകെ 709 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന്(23) പരിശോധനയ്ക്കായി 45 സാമ്പിളുകള്‍ അയച്ചിട്ടുണ്ട്.  ജില്ലയില്‍ ഇന്നു(23)വരെ അയച്ച സാമ്പിളുകളില്‍ 17 എണ്ണം പൊസിറ്റീവായും 2903 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 81 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ജില്ലയുടെ അതിരുകളില്‍ 14 സ്ഥലങ്ങളിലായി 144 ടീമുകള്‍ ഇന്ന് (23) ആകെ 6267 യാത്രികരെ സ്‌ക്രീന്‍ ചെയ്തതില്‍ രോഗലക്ഷണങ്ങള്‍ ഉളള ആരെയും കണ്ടെത്തിയിട്ടില്ല. ഇതരസംസ്ഥാനത്ത് നിന്നും എത്തിയ മൂന്നു പേരെ ഹോം ഐസൊലേഷനില്‍ പ്രവേശിപ്പിക്കുകയും, അടൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് സ്രവം എടുക്കുന്നതിനായി റഫര്‍ ചെയ്യുകയും ചെയ്തു. ആകെ 6141 പേര്‍ക്ക് ബോധവത്ക്കരണം നല്‍കി.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 30 കോളുകളും, ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 83 കോളുകളും ലഭിച്ചു. ഇന്റഗ്രേറ്റഡ് വോയിസ് റസ്‌പോണ്‍സ് സിസ്റ്റത്തില്‍ ഇന്ന്(23) 14 കോളുകള്‍ ലഭിച്ചു (ഫോണ്‍ നമ്പര്‍  9205284484). ഇവയില്‍ 10 കോളുകള്‍ കണ്‍ട്രോള്‍ റൂമുമായും, നാലു കോളുകള്‍ നോണ്‍ മെഡിക്കല്‍ ആവശ്യങ്ങളുമായി ബന്ധപ്പെട്ടതുമായിരുന്നു.
ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് (23) 360 കോളുകള്‍ നടത്തുകയും, 17 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു.
ക്വാറന്റൈനില്‍ ഉളളവരില്‍ നിന്നും ഇന്ന് (23) ലഭിച്ച മൂന്നു മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായുള്ള കോളുകള്‍ ഉള്‍പ്പെടെ ഇതുവരെ 179 മെഡിക്കല്‍, 188 നോണ്‍ മെഡിക്കല്‍ കോളുകള്‍ ലഭിച്ചു. ഇന്ന് (23) ആറു ഗവണ്‍മെന്റ് ആശുപത്രികളില്‍ പരിശീലന പരിപാടികള്‍ നടന്നു. രണ്ടു ഡോക്ടര്‍മാരും, 22 നഴ്‌സുമാരും, 36 മറ്റ് ജീവനക്കാരും ഉള്‍പ്പെടെ ആകെ 60 പേര്‍ക്ക് കോവിഡ് അവയര്‍നസ്, പി.പി.ഇ.കിറ്റ് ഡോണിംഗ്/ഡോഫിംഗ് പരിശീലനം നല്‍കി. 27 ഡോക്ടര്‍മാരും, 37 നഴ്‌സുമാരും, ഉള്‍പ്പെടെ ആകെ 64 പേര്‍ക്ക് വെന്റിലേറ്റര്‍  പരിശീലനം നല്‍കി.  
ഇതുവരെ 463 ഡോക്ടര്‍മാര്‍ക്കും, 1089 സ്റ്റാഫ് നഴ്‌സുമാര്‍ക്കും, 2975 മറ്റ് ജീവനക്കാര്‍ക്കും കോവിഡ് അവയര്‍നസ്, പി.പി.ഇ. പരിശീലനം നല്‍കിയിട്ടുണ്ട്. കൂടാതെ 200 ഡോക്ടര്‍മാര്‍ക്കും, 296 സ്റ്റാഫ് നഴ്‌സുമാര്‍ക്കും ഐ.സി.യു./വെന്റിലേറ്റര്‍ പരിശീലനവും നല്‍കി. അതിഥി സംസ്ഥാന തൊഴിലാളികള്‍ക്കായി ആരംഭിച്ച പ്രത്യേക ഇന്റഗ്രേറ്റഡ് വോയിസ് റസ്‌പോണ്‍സ് സിസ്റ്റത്തില്‍ (ഫോണ്‍ നമ്പര്‍ – 9015978979) ഇന്ന് (23) ആറ് കോളുകള്‍ ലഭിച്ചു. എല്ലാ കോളുകളും നോണ്‍ മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് ആയിരുന്നു.
747 അതിഥി തൊഴിലാളികളെ ലേബര്‍ വകുപ്പിന്റെ സഹകരണത്തോടുകൂടി സ്‌ക്രീനിംഗിന് വിധേയമാക്കി. സ്‌ക്രീനിംഗ് വഴി രോഗലക്ഷണമുളള ഒരാളെ കണ്ടെത്തി. ഇയാള്‍ക്ക് ബന്ധപ്പെട്ട പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ നിന്ന് ചികിത്സ നല്‍കി. ഇന്ന് (23) ഗൃഹസന്ദര്‍ശന പരിപാടിയില്‍ പങ്കെടുത്ത വോളന്റിയര്‍മാര്‍ ആകെ 890 വീടുകള്‍ സന്ദര്‍ശിച്ചു. 25ന് ജില്ലയിലെ ആരോഗ്യസ്ഥാപനങ്ങളില്‍ ഡ്രൈ ഡേ ആചരിക്കും.
പത്തനംതിട്ട ജില്ലയില്‍ ഗര്‍ഭിണികളുടെ ആരോഗ്യ സംരക്ഷണത്തിന് ജില്ലാ ഭരണകൂടം പി.എച്ച്.സി./സി.എച്ച്.സി.കള്‍ കേന്ദ്രീകരിച്ച് ഗൈനക്കോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കി തുടങ്ങി. സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലെ ഗൈനക്കോളജിസ്റ്റുമാര്‍ നിശ്ചിത ദിവസം പി.എച്ച്.സി./സി.എച്ച്.സി.കളില്‍ എത്തി ഗര്‍ഭിണികളെ പരിശോധിക്കും. ഇതിന്റെ ഭാഗമായി ഇന്ന് (23) 192 ഗര്‍ഭിണികള്‍ക്ക് സേവനം ലഭ്യമാക്കി. ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം 4.30 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments