Friday, October 4, 2024
HomeKeralaപ്രതിരോധ പ്രവർത്തനങ്ങൾ അവതാളത്തിലായി; പനി ബാധിച്ച്​ അഞ്ചുപേർ കൂടി മരിച്ചു

പ്രതിരോധ പ്രവർത്തനങ്ങൾ അവതാളത്തിലായി; പനി ബാധിച്ച്​ അഞ്ചുപേർ കൂടി മരിച്ചു

സംസ്​ഥാനത്ത് പനി ബാധിച്ചു മരിക്കുന്നവരുടെ എണ്ണം ഉയരുന്നു. പ്രതിരോധ പ്രവർത്തനങ്ങൾ അവതാളത്തിലായി, പനിബാധിതരുടെഎണ്ണം ക്രമാതീതമായി വർദ്ധിക്കുന്നു. വെള്ളിയാഴ്​ച സംസ്ഥാനത്ത് പിഞ്ചുകുഞ്ഞടക്കം പനി ബാധിച്ച്​ അഞ്ചുപേർ കൂടി മരിച്ചു. തൃശൂരില്‍ മൂന്നുപേരും പാലക്കാട് ഒരു കുഞ്ഞുമാണ് ഇടുക്കിയിൽ ഒരു യുവതിയുമാണ്​ പനി ബാധിച്ച് മരിച്ചത്.

പാലക്കാട് ആലത്തൂര്‍ ചൂണ്ടക്കാട് കോതകുളം വീട്ടില്‍ സഫര്‍ അലി നജ്‌ല ദമ്പതികളുടെ ഒരു വയസ് പ്രായമുള്ള കുഞ്ഞ് മുഹമ്മദ് സഫ്‌വാനാണ് പനി ബാധിച്ച് മരിച്ചത്. ഹൃദ്രോഗമുള്‍പ്പെടെയുള്ള അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്ന മുഹമ്മദ് സഫ്‌വാനെ പനി ബാധിച്ചതിനെ തുടര്‍ന്ന് രണ്ട് ദിവസം മുമ്പാണ് പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തൃശൂരില്‍ മൂന്ന് പേര്‍ പനി ബാധിച്ച് മരിച്ചു. കുരിയച്ചിറ തെങ്ങും തോട്ടത്തില്‍ ബിനിത (35) ഒല്ലൂര്‍ ചക്കാലമറ്റം വത്സ(45) ചേലക്കര സ്വദേശി പങ്ങാരപ്പിള്ളി കല്ലിടമ്പില്‍ സുജാത (40) എന്നിവരാണ് മരിച്ചത്. കൂടാതെ എച്ച്​1 എൻ1 ബാധിച്ച്​ ഇടുക്കി, കുടയത്തൂർ സ്വദേശി സന്ധ്യ (32) യും മരിച്ചു.

ഇതിന്​ പുറമെ പനിബാധിച്ച്​ വിവിധ ആശുപത്രികളിൽ ചകിത്സയിൽ കഴിയവെ വ്യാഴാഴ്​ച മരിച്ചവരുടെ രോഗവും സ്​ഥിരീകരിച്ചു. ആലപ്പുഴ, കുറത്തിക്കാട്​ സ്വദേശി സുബിൻ (18) ഡെങ്കിപനി ലക്ഷണങ്ങളുമായി മരിച്ചതായാണ്​ ആരോഗ്യവകുപ്പ്​ സ്​ഥിരീകരിച്ചത്​. കൂടാതെ തിരുവനന്തപുരം, കവടിയാർ സ്വദേശി ശ്രീധർ ചിക്കൻപോക്​സ്​ പടിപെട്ടും കോഴിക്കോട, നന്മണ്ട സ്വദേശി സിനിൽകുമാർ ഹെപ്പറ്റൈറ്ററിസ്​ എ ബാധിചും മരിച്ചതായി ആരോഗ്യവകുപ്പ്​ സ്​ ഥിരീകരിച്ചു.

പകർച്ചപ്പനി ബാധിച്ച് വെള്ളിയാഴ്​ച 22,689 പേർ പുതുതായി ചികിത്സതേടി. ഇതോടെ സംസ്​ഥാനത്ത് മരിച്ചവരുടെ എണ്ണം 187 പേരായി. വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയെടത്തി 22,689 പേരിൽ 745 പേരെ വിദഗ്​ധ ചകിത്സക്കായി ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്​ച 178 പേർക്ക് ഡെങ്കി സ്​ഥിരീകരിച്ചു. ഡെങ്കിപ്പനി ലക്ഷണങ്ങളുമായി 187 പേരും ചികിത്സതേടി. തലസ്​ഥാന ജില്ലയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിൽ ഇപ്പോഴും കുറവ്​ വന്നിട്ടില്ല. വെള്ളിയാഴ്​ച ഡെങ്കി സ്​ഥിരീകരിച്ച 178 പേരിൽ 56 ഉം തിരുവനന്തപുരത്താണ്. പകർച്ചപ്പനി ബാധിതരുടെ എണ്ണത്തിലും തിരുവനന്തപുരമാണ് മുന്നിൽ. മലപ്പുറം ജില്ലയാണ് രണ്ടാംസ്​ഥാനത്ത്. തിരുവനന്തപുരത്ത്​ 3268 പേരാണ് പനിബാധിച്ച് ചികിത്സതേടിയത്. കൊല്ലം -1968 (ഡെങ്കി- 36), പത്തനംതിട്ട- 815(ഡെങ്കി- 13), ഇടുക്കി- 588 (ഡെങ്കി- 2), കോട്ടയം- 1287 (ഡെങ്കി- 5), ആലപ്പുഴ- 1258(ഡെങ്കി- 11), എറണാകുളം- 1433 (ഡെങ്കി- 0), തൃശൂർ- 1959 (ഡെങ്കി^ 9), പാലക്കാട്- 2490 (ഡെങ്കി^ 9), മലപ്പുറം- 2414 (ഡെങ്കി- 0), കോഴിക്കോട്- 2224 (ഡെങ്കി-21), വയനാട്- 894(ഡെങ്കി-5), കണ്ണൂർ- 1473 (ഡെങ്കി- 6), കാസർകോട്- 618 (ഡെങ്കി- 5) എന്നിങ്ങനെയാണ് ജില്ലകളിലെ പനി ബാധിതരുടെ കണക്ക്.
ആറ്​ പേർക്ക് എച്ച്1 എൻ1 ബാധിച്ചിട്ടുണ്ട്. എറണാകുളം- അഞ്ച്​, കോട്ടയം ഒന്ന്​ എന്നിങ്ങനെയാണ് എച്ച്1 എൻ1 ബാധിതർ. നാല്​ പേർക്ക് എലിപ്പനിയും 96 പേർക്ക് ചിക്കൻ പോക്സും ഒമ്പത്​ പേർക്ക് മലേറിയയും സ്​ഥിരീകരിച്ചു. 2411 പേർക്ക്​ വയറിളക്ക അനുബന്ധരോഗങ്ങഴും ബാധിച്ചു.

സംസ്​ഥാനത്ത് ഈ വർഷം പനിബാധിച്ചവരുടെ എണ്ണം 13.02 ലക്ഷമാണ്. ഈ മാസം മാത്രം 3,51,424 പേർക്ക് പനിപിടിപെട്ടു. പനി ബാധിച്ച് മരിക്കുന്നവരുടെ എണ്ണം സർവകാല റെക്കോർഡിലേക്ക്​ കുതിക്കുകയാണ്​. ഇൗ മാസം 27 ദിവസത്തിനടെ 85 പേരാണ്​ പനിബാധിച്ച്​ മരിച്ചത്​. പനിയും മനിമരണങ്ങളും കുതിച്ചുയർന്നിട്ടും ഉണർന്ന്​ പ്രവർത്തിക്കാൻ സർക്കാറും ആരോഗ്യവകുപ്പും തയാറാകാത്തത്​ വലിയ പ്രതിഷേധം വിളിച്ചുവരുത്തിയിട്ടുണ്ട്​.

RELATED ARTICLES
- Advertisment -

Most Popular

Recent Comments