മാമോദീസ ചടങ്ങിന് മദ്യം വിളമ്പാൻ അനുമതി തേടി എക്സൈസിനെ സമീപിച്ചെങ്കിലും ലൈസൻസ് നൽകിയില്ല. ഹർജിക്കാരൻ അലക്സ് പി.ചാക്കോയാണ് വീട്ടിലെ മാമോദീസ ചടങ്ങിന് മദ്യം വിളമ്പാൻ അനുമതി തേടി കോടതിയെ സമീപിച്ചത്. സ്വകാര്യ ചടങ്ങുകളിൽ മദ്യം വിളമ്പുന്നതിന് എക്സൈസിന്‍റെ അനുമതി വേണ്ടെന്ന് ഹൈക്കോടതി പറഞ്ഞു . വീടുകളിലെ സ്വകാര്യ ചടങ്ങുകളിൽ മദ്യം വിളമ്പിയാൽ എക്സൈസ് ഉദ്യോഗസ്ഥർ ഇടപെടരുതെന്ന് ഹൈകോടതി നിർദേശിച്ചു. സ്വകാര്യ ഹർജി പരിഗണിച്ചാണ് ഹൈകോടതി ഉത്തരവ്. സിംഗിൾ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
വീടുകളിലെ സ്വകാര്യ ചടങ്ങിൽ മദ്യം വിളമ്പുന്നതിന് എക്സൈസ് താത്കാലിക ലൈസൻസ് നൽകാറുണ്ട്. ഈ ലൈസൻസുള്ളവർക്ക് 16 ലിറ്റർ മദ്യംവരെ സൂക്ഷിക്കാമെന്ന ചട്ടം നിലവിലുള്ളപ്പോൾ എക്സൈസ് എന്തിനാണ് ഇത്തരം വിഷയങ്ങളിൽ ഇടപെടുന്നതെന്നും കോടതി ചോദിച്ചു.