Friday, December 6, 2024
HomeKeralaനടി ശാലിന് പ്രണവ് മോഹന്‍ലാലിനെ വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ട്

നടി ശാലിന് പ്രണവ് മോഹന്‍ലാലിനെ വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ട്

നടി ശാലിന് പ്രണവ് മോഹന്‍ലാലിനെ വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ട്. മറ്റ് താരപുത്രന്മാരില്‍ നിന്നെല്ലാം വ്യത്യസ്തനായത് കൊണ്ടാണ് പ്രണവിനോട് ഇത്രത്തോളം ഇഷ്ടമെന്നും ശാലിന്‍ . എല്‍സമ്മ എന്ന ആണ്‍കുട്ടി, മല്ലു സിംഗ്, വിശുദ്ധന്‍ തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച നടിയാണ് ശാലിൻ. പ്രണവ് മോഹന്‍ലാലിനെ വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ട് എന്ന് പണ്ട് ഒരു അഭിമുഖത്തിലാണ് ശാലിന്‍ പറഞ്ഞത്.

ബാലതരാമായിട്ടാണ് ശാലിന്‍ സോയ സിനിമാ ലോകത്ത് എത്തിയത്. പക്ഷെ ശാലിനെ ശ്രദ്ധേയാക്കിയത് ഏഷ്യനെറ്റ് ചാനലിലെ ഓട്ടോഗ്രാഫ് എന്ന സീരിയലിലെ ദീപ റാണി എന്ന കഥാപാത്രമാണ്. അതിന് ശേഷം സിനിമയില്‍ ധാരാളം അവസരങ്ങള്‍ വന്നു.

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ വീണ്ടും സിനിമയിലേക്ക് മടങ്ങി വരുമ്പോള്‍ ശാലിന്റെ പഴയൊരു അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പ്രണവ് മോഹന്‍ലാലിനോടുള്ള ആരാധനയാണ് അഭിമുഖത്തില്‍ ശാലിന്‍ വ്യക്തമാക്കുന്നത്.

ഇഷ്ടമുള്ള നടന്‍ ആരാണ് എന്ന് ചോദിച്ചപ്പോള്‍ പ്രണവ് മോഹന്‍ലാല്‍ എന്ന് ശാലിന്‍ പറയുന്നു. അന്ന് പ്രണവ് സഹസംവിധായകനായിരുന്നില്ല. സിനിമയില്‍ അഭിനയിക്കുമോ എന്ന് പോലും ആര്‍ക്കും അറിയില്ല എന്നത് ശ്രദ്ധേയമാണ്.

അതിന് പ്രണവ് അഭിനയം തുടങ്ങിയിട്ടില്ലല്ലോ എന്ന് അവതാരകന്‍ ചോദിച്ചപ്പോള്‍, പ്രണവ് ലാലേട്ടന്റെ മകനാണ്.. സിനിമയിലേക്ക് വരിക തന്നെ ചെയ്യും എന്ന് ശാലിന്‍ ഉറച്ച് പറഞ്ഞു. അത് ഇന്ന് സംഭവിയ്ക്കുകയും ചെയ്തു.

സിനിമയില്‍ ആരെയെങ്കിലും വിവാഹം കഴിക്കാന്‍ അവസരം ലഭിച്ചാല്‍, പ്രണവിനെ വിവാഹം കഴിക്കുമെന്നും ശാലിന്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ശാലിന്റെ ഇഷ്ട നടനും റോള്‍ മോഡലും ആരാണെന്ന് ചോദിച്ചാല്‍ മോഹന്‍ലാല്‍ എന്നാണ് നടിയുടെ മറുപടി. അദ്ദേഹം ജീവിതത്തെ കാണുന്ന രീതിയും സമീപിയ്ക്കുന്ന രീതിയുമൊക്കെ ഭയങ്കര ഇഷ്ടമാണെന്നാണ് ശാലിന്‍ സോയ പറഞ്ഞത്.

ശാലിന്റെ ഈ ആഗ്രഹങ്ങള്‍ മോഹന്‍ലാലും പ്രണവും അറിഞ്ഞിട്ടില്ല എന്ന് തോന്നുന്നു. എന്തായാലും പ്രണവ് നായകനായി തിരിച്ചുവന്ന സ്ഥിതിയ്ക്ക് ഭാവിയില്‍ ശാലിനുമൊന്നിച്ചൊരു സിനിമ സംഭവിച്ചാലും അത്ഭുതപ്പെടാനില്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments