ജെസ്‌നയെ കാണാതായ ശേഷം വീടിനു മാറ്റങ്ങള്‍ വരുത്തി: പിതാവ് ജെയിംസ്

jesna

ജെസ്‌നയെ കാണാതായ ശേഷം വീട്ടില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയത് വീടിന്റെ ഇരിപ്പ് ശരിയല്ലെന്ന സ്വാമിയുടെ ഉപദേശം ലഭിച്ചതുകൊണ്ടെന്ന് ജെസ്‌നയുടെ പിതാവ്. എന്നെ തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. ചില അജ്ഞാത സന്ദേശങ്ങളെ മുന്‍നിര്‍ത്തി ജെയിംസ് കരാര്‍ ഏറ്റെടുത്ത് നിര്‍മിക്കുന്ന ചില വീടുകളില്‍ പോലീസ് പരിശോധനയും നടത്തി. എങ്കിലും ഒന്നും കണ്ടെത്താനായില്ലെന്ന് മാത്രം. പുതിയതായി നിര്‍മിക്കുന്ന വീടിന്റെ അടുക്കളയോട് ചേര്‍ന്നുള്ള ഭാഗത്ത് ജെസ്‌നയെ കാണാതായ ശേഷം ചില മാറ്റങ്ങള്‍ വരുത്തി എന്നത് ശരിയാണ്. കുടുംബത്തില്‍ ദുരന്തങ്ങള്‍ തുടര്‍ച്ചയായപ്പോള്‍ തിരുവനന്തപുരം സ്വദേശിയായ ഒരു സ്വാമിയുടെ നിര്‍ദേശപ്രകാരമാണ് ചില മാറ്റങ്ങള്‍ നടത്തിയത്. ആ ഭാഗങ്ങളിലെല്ലാം പോലീസ് വിശദമായ പരിശോധന നടത്തി സംശയങ്ങള്‍ ദുരീകരിച്ചിരുന്നുവെന്നും ജെയിംസ് പറയുന്നു. തനിക്ക് ശത്രുക്കള്‍ ഇല്ലെന്നായിരുന്നു ഇതുവരെ കരുതിയിരുന്നത്. എന്നാല്‍, ചുറ്റും ശത്രുക്കളാണെന്ന് ഇപ്പോള്‍ മനസ്സിലാക്കുന്നുവെന്നും കാണാതായ മകള്‍ തിരിച്ചു വരുമെന്നു തന്നെയാണ് തന്റെ പ്രതീക്ഷയെന്നും ജെയിംസ് പറയുന്നു.