Wednesday, May 1, 2024
HomeCrimeമോഷ്ടിച്ച പൈലറ്റിനെ എയര്‍ ഇന്ത്യ സസ്പെന്‍ഡ് ചെയ്തു

മോഷ്ടിച്ച പൈലറ്റിനെ എയര്‍ ഇന്ത്യ സസ്പെന്‍ഡ് ചെയ്തു

സിഡ്നി എയര്‍പോര്‍ട്ടിലെ ഡ്യൂട്ടിഫ്രീ ഷോപ്പില്‍നിന്ന് പഴ്സ് മോഷ്ടിച്ച പൈലറ്റിനെ എയര്‍ ഇന്ത്യ സസ്പെന്‍ഡ് ചെയ്തു. ഫ്ലൈറ്റ് ക്യാപ്റ്റന്‍ രോഹിത് ബാസിനെതിരേയാണ് ആസ്ട്രേലിയന്‍ റീജനല്‍ മാനേജരുടെ പരാതി പ്രകാരം എയര്‍ ഇന്ത്യ നടപടിയെടുത്തത്.

റീജനല്‍ ഡയറക്ടറുടെ ചുമതല കൂടിയുള്ള രോഹിത് ബാസിനെതിരെ പ്രാഥമിക റിപോര്‍ട്ട് ലഭിച്ചതായി എയര്‍ ഇന്ത്യ വക്താവ് ധനഞ്ജയ് കുമാര്‍ അറിയിച്ചു.

ജീവനക്കാരുടെ നല്ല പെരുമാറ്റത്തിന് എയര്‍ ഇന്ത്യ ഏറെ പ്രാധാന്യം നല്‍കുന്നുണ്ടെന്നും അച്ചടക്കലംഘനം ഒരു തരത്തിലും അംഗീകരിക്കില്ലെന്നും വക്താവ് പറഞ്ഞു. സംഭവത്തില്‍ ഒൗദ്യോഗിക അന്വേഷണം നടത്തും.

ദിവസങ്ങള്‍ക്ക് മുമ്ബ് ചോറ്റുപാത്രം കഴുകുന്നതുമായി ബന്ധപ്പെട്ട് പൈലറ്റും സഹജീവനക്കാരനും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ ഡല്‍ഹി -ബംഗളൂരു വിമാനം മണിക്കൂറിലേറെ വൈകിയിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments