Saturday, September 14, 2024
HomeKeralaമഴക്കാലത്ത്​ യൂണിഫോമിനൊപ്പം ഷൂസും സോക്​സും ധരിക്കാൻ വിദ്യാർഥികളെ നിർബന്ധിക്കരുതെന്ന്​ സർക്കുലർ

മഴക്കാലത്ത്​ യൂണിഫോമിനൊപ്പം ഷൂസും സോക്​സും ധരിക്കാൻ വിദ്യാർഥികളെ നിർബന്ധിക്കരുതെന്ന്​ സർക്കുലർ

മഴക്കാലത്ത്​ യൂണിഫോമിനൊപ്പം ഷൂസും സോക്​സും ധരിക്കാൻ വിദ്യാർഥികളെ നിർബന്ധിക്കരുതെന്ന്​ പൊതുവിദ്യാഭ്യാസ വകുപ്പി​ന്റെ സർക്കുലർ. ബാലാവകാശ കമീഷൻ ഇതുസംബന്ധിച്ച ഉത്തരവിറക്കിയിട്ടുണ്ട്​. അത്​ സി.ബി.എസ്​.ഇ, ഐ സി എസ് സി സ്​കുളുകൾക്ക്​ ഉൾപ്പടെ പാലിക്കണമെന്ന്​ ആവശ്യപ്പെട്ടാണ്​ പൊതുവിദ്യഭ്യാസ വകുപ്പിന്റെ സർക്കുലർ. വർഷകാലത്ത്​ അനുയോജ്യമായ പാദരക്ഷകൾ അണിഞ്ഞ്​ വിദ്യാർഥികൾ സ്​കൂളിലെത്തിയാൽ മതിയെന്ന നിർദ്ദേശം എല്ലാ സി.ബി.എസ്​.ഇ,ഐ സി എസ് സി പ്രിൻസിപ്പൽമാർ നൽകണമെന്നാണ്​ സർക്കുലറിൽ പൊതുവിദ്യാഭ്യാസ വകുപ്പ്​ അറിയിച്ചിരിക്കുന്നത്​. മഴക്കാലത്ത്​ ഷൂസും സോക്​സും ധരിച്ച്​ സ്​കൂളുകളിലെത്തുന്നത്​ വിദ്യാർഥികൾക്ക്​ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന്​ പരാതികളുണ്ടായിരുന്നു

RELATED ARTICLES
- Advertisment -

Most Popular

Recent Comments