വിദ്യാർഥിയെ മർദിച്ചു പണം അപഹരിച്ച കേസിൽ മിനി സ്ക്രീൻ താരം പേരാമ്പ്ര മരുതോർചാലിൽ വീട്ടിൽ അതുൽ ശിവ(20)യെ കസബ പൊലീസ് അറസ്റ്റ് ചെയ്തു. ‘എം 80 മൂസ’ എന്ന പരിപാടിയിലൂടെയാണു ഇയാൾ ജനശ്രദ്ധ നേടിയത്. കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
വെള്ളിയാഴ്ച ഉച്ചയോടെ കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിയോട് പണം ആവശ്യപ്പെടുകയും നൽകാൻ വിസമ്മതിച്ചപ്പോൾ മർദിക്കുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. ഗുരുവായൂരപ്പൻ കോളജിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥിയാണ് അതുൽ.