Wednesday, December 11, 2024
HomeKeralaകന്യാസ്ത്രീ മഠത്തില്‍ ചേരാൻ പോയ യുവതിയെ എംഎല്‍എ പീഡിപ്പിച്ചുവെന്ന് പരാതി

കന്യാസ്ത്രീ മഠത്തില്‍ ചേരാൻ പോയ യുവതിയെ എംഎല്‍എ പീഡിപ്പിച്ചുവെന്ന് പരാതി

കോവളം എംഎല്‍എ എം വിന്‍സെന്റ് വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി ഉപയോഗിച്ചുവെന്ന് യുവതിയുടെ പരാതി. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഈ സംഭവത്തിലും പൊലീസ് അന്വേഷണം ആരംഭിച്ചു.

20 വര്‍ഷം മുന്‍പ് ബാലരാമപുരത്താണ് സംഭവം. കന്യാസ്ത്രീ മഠത്തില്‍ ചേരാനായി തിരുവനന്തപുരത്ത് എത്തിയ കോട്ടയം സ്വദേശിയായ യുവതിയെയാണ് വിവാഹ വാഗ്ദാനം നല്‍കി വിന്‍സെന്റ് പീഡിപ്പിച്ചത്. വിന്‍സെന്റ് തന്നെ വഞ്ചിച്ചെന്ന് ആരോപിച്ച് യുവതി അന്ന് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഉന്നത ഇടപെടലിനെ തുടര്‍ന്ന് പരാതി ഒതുക്കി തീര്‍ക്കുകയായിരുന്നു. പുതിയ പീഡനക്കേസിന്റെ അന്വേഷണപരിധിയില്‍ ഈ പരാതിയും അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം.

അതേസമയം, കൂടുതല്‍ ചോദ്യംചെയ്യലിനായി വിന്‍സെന്റിനെ അന്വേഷണസംഘം നാളെ കസ്റ്റഡിയില്‍ ആവശ്യപ്പെടും. വിന്‍സെന്റിന്റെ ജാമ്യാപേക്ഷയും കോടതി നാളെ പരഗണിക്കും.

ബാലരാമപുരം സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിലാണ് വിന്‍സെന്റിനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തത്. എംഎല്‍എ ഹോസ്റ്റലില്‍ നടന്ന ചോദ്യംചെയ്യലിന് ശേഷം പേരൂര്‍ക്കട പൊലീസ് ക്ലബില്‍ എത്തിച്ചതിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആത്മഹത്യ പ്രേരണ, പീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. തുടര്‍ന്ന് ഇന്നലെ നെയ്യാറ്റിന്‍ക്കര കോടതിയില്‍ ഹാജരാക്കിയ വിന്‍സെന്റിനെ റിമാന്‍ഡ് ചെയ്യുകയായിരുന്നു.

വീട്ടമ്മയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ എംഎല്‍എക്കെതിരെ ആത്മഹത്യ പ്രേരണാകുറ്റമാണ് പൊലീസ് ആദ്യം ചുമത്തിയതെങ്കിലും നെയ്യാറ്റിന്‍ക്കര മജിസ്ട്രേറ്റിനും, അന്വേഷണ ഉദ്യോഗസ്ഥയായ അജിതാബീഗത്തിനും നല്‍കിയ പുതിയ മൊഴിയുടെ അടിസ്ഥാനത്തില്‍ എഫ്ഐആറില്‍ പീഡനം കൂടി ഉള്‍പ്പെടുത്തുകയായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments