Saturday, September 14, 2024
HomeKeralaയുവനടിയെ അപകീർ​ത്തിപ്പെടുത്താൻ ​ശ്രമിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ

യുവനടിയെ അപകീർ​ത്തിപ്പെടുത്താൻ ​ശ്രമിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ

സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപകീർ​ത്തിപ്പെടുത്താൻ ​ശ്രമിച്ചെന്ന യുവനടിയുടെ പരാതിയിൽ ഒരാൾ അറസ്​റ്റിൽ. തൃപ്പൂണിത്തുറ ഉദയംപേരൂർ എം.എൽ.എ റോഡ് അംബേദ്കർ ജങ്​ഷൻ സൗപർണിക പാർക്ക് ഏഴാം നമ്പർ വില്ലയിൽ താമസിക്കുന്ന പാലക്കാട് വടവന്നൂർ സ്വദേശി കിരൺ കുമാർ (38)ആണ് പിടിയിലായത്​.

ഒമ്പതു വർഷം മുമ്പ്​ പകർത്തിയ സ്വകാര്യ ചിത്രങ്ങൾ വാട്സ്ആപ്പിലൂടെയും ചില ഓൺലൈൻ മാധ്യമങ്ങളിലൂടെയും പ്രചരിപ്പിക്കുന്നതായും ചിത്രങ്ങൾ പുറത്തുവിടാതിരിക്കാൻ 75 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നതായും നടി സെൻട്രൽ പൊലീസ്​ സ്​റ്റേഷനിൽ പരാതി നൽകിയിരുന്നു. 2008ൽ പ്രതി ​നടിയുടെ സുഹൃത്തായിരുന്നപ്പോൾ​ എടുത്തതാണ്​ ചിത്രങ്ങൾ. ചിത്രങ്ങൾ എടുത്തത്​ കിരൺകുമാറാണോ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന്​ ​​പൊലീസ്​ പരിശോധിച്ചുവരുകയാണ്​.

വിവാഹിതനായിരുന്ന കിരൺകുമാർ ഇക്കാര്യം മറച്ചു​െവച്ചാണ്​​ നടിയുമായി സുഹൃദ്​​ബന്ധം സ്ഥാപിച്ചത്​. പിന്നീട്​ നോർത്ത് പൊലീസ്​ സ്​റ്റേഷൻ പരിധിയിലെ ഹോട്ടലിൽ നടിയുടെ സ്വകാര്യചിത്രങ്ങൾ പകർത്തി. ഇക്കാര്യം മനസ്സിലാക്കിയ നടി സൗഹൃദത്തിൽനിന്ന്​ പിന്മാറി. തുടർന്ന്​​, ചിത്രങ്ങൾ പുറത്തുവിടാതിരിക്കാൻ ഇയാൾ 75 ലക്ഷം രൂപ ആവശ്യപ്പെട്ടു. വഴങ്ങാതിരുന്നതിനാൽ നടിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും നടിയുടെ അമ്മയെ വീട്ടിൽ കയറി ഉപദ്രവിക്കുകയും ചെയ്തു. ഹിൽപാലസ്​ സ്​റ്റേഷനിൽ നടി പരാതിപ്പെട്ടതിനെ തുടർന്ന് പൊലീസ്​ ഇരുകൂട്ടരെയും വിളിച്ചുവരുത്തി പ്രശ്നം ഒത്തുതീർപ്പാക്കിയിരുന്നു.

അടുത്തിടെയാണ് വാട്സ്​ആപ്പിലൂടെ ചിത്രങ്ങൾ പ്രചരിച്ചത്. സിനിമ രംഗത്ത്പ്രൊഡക്​ഷൻ എക്സിക്യൂട്ടിവായിരുന്ന കിരൺകുമാർ ഇപ്പോൾ സ്വകാര്യ ഇൻഷുറൻസ്​ സ്​ഥാപനത്തിലെ ജോലിക്കാരനാണ്​. ചിത്രങ്ങൾ പകർത്താൻ ഇയാൾ ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെത്താൻ പൊലീസ്​ അന്വേഷണം തുടങ്ങി. എ.സി.പി കെ.ലാൽജി, സി.ഐ എ. അനന്തലാൽ, എസ്.​ഐ ജോസഫ് സാജൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. നടിയുടെ ചിത്രങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ്​ പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments