Friday, May 3, 2024
HomeKeralaക്യാമ്പസ് രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കാനാകില്ലെന്നു കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം

ക്യാമ്പസ് രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കാനാകില്ലെന്നു കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം

ആദ്യം പഠിക്ക്.. എന്നിട്ട് മതി രാഷ്ട്രീയം’, പറയുന്നത് കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവമാണ്. ക്യാമ്പസ് രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കാനാകില്ലെന്നാണ് ഗവര്‍ണറുടെ പക്ഷം. വിദ്യാര്‍ഥികള്‍ ആദ്യം പഠനത്തില്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ നടന്ന വൈസ് ചാന്‍സലര്‍മാരുടെ യോഗത്തിനു ശേഷമായിരുന്നു അദ്ദേഹം കലാലയ രാഷ്ട്രീയത്തെ കുറിച്ച്‌ തന്റെ നിലപാട് അറിയിച്ചത്. രാഷ്ട്രീയം പഠനം പൂര്‍ത്തിയാക്കിയതിനു ശേഷം മതിയെന്നും മഹാരാജാസ് കോളജിലെ എസ് എഫ് ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതകം അപലപനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്യാമ്പസ് രാഷ്ട്രീയ വിഷയത്തില്‍ ഹൈക്കോടതിയുടെ നിലപാട് തന്നെയാണ് തനിക്കുമുള്ളതെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments