ടിപ്പു ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ കോണ്‍ഗ്രസുമായി വാക്പോര് മുറുകുന്നതിനിടെ കുരുക്കിലായി ബി.ജെ.പി. ബി ജെ പി നേതാവും മുന്‍മുഖ്യമന്ത്രിയുമായ ജഗദീഷ് ഷെട്ടാര്‍ ടിപ്പു സുല്‍ത്താന്റെതിനു സമാനമായി തലപ്പാവ് ധരിച്ചു നില്‍ക്കുന്ന ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ വൈറലായതാണ് ടിപ്പു വിരുദ്ധരെ വെട്ടിലാക്കിയത്. ടിപ്പു ജയന്തി ആഘോഷിക്കേണ്ടതില്ലെന്ന വാദവുമായി രംഗത്തെത്തിയ ബി.ജെ.പി നേതാക്കള്‍ പുതിയ വിവാദത്തോടെ വെട്ടിലായിരിക്കുകയാണ്.
ബി ജെ പി നേതാവും മുന്‍മുഖ്യമന്ത്രിയുമായ ജഗദീഷ് ഷെട്ടാര്‍ ടിപ്പു സുല്‍ത്താന്റെതിനു സമാനമായി തലപ്പാവ് ധരിച്ചു നില്‍ക്കുന്ന ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ വൈറലായതാണ് ടിപ്പു വിരുദ്ധരെ വെട്ടിലാക്കിയത്. ബംഗളൂരു സെന്‍ട്രല്‍ എം.പിയും ബിജെപി നേതാവുമായ പി സി മോഹന്‍, ബിജെപി മുന്‍ ഉപമുഖ്യമന്ത്രി ആര്‍ അശോക് എന്നിവരും ടിപ്പു തൊപ്പി ധരിച്ച ചിത്രത്തിലുണ്ട്.