ഹനുമാന്‍ കായിക താരമാണെന്ന് ബിജെപിയുടെ യു.പി മന്ത്രിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ ചേതന്‍ ചൗഹാൻ . ഇന്നും നിരവധി കായിക താരങ്ങള്‍ ആരാധിക്കുന്ന ഹനുമാന്റെ ജാതി ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും ചൗഹാന്‍ പറയുന്നു. നേരത്തെ, ഹനുമാനെ ദലിതനും മുസ്ലീമും ജാട്ടുമാക്കി വിവിധ ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. രാജസ്ഥന് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ഹനുമാന്‍ ദലിതനാണെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത്. അതിനു പിറകെ ഹനുമാനെ മുസ്ലീമാക്കി മറ്റൊരു ബി.ജെ.പി നേതാവും രംഗത്തെത്തിയിരുന്നു. ശത്രുക്കളോട് മല്‍പിടുത്തം നടത്തിയ കായികതാരമാണ് ഹനുമാന്‍ എന്നാണ് തന്റെ വിശ്വാസമെന്നാണ് ചേതന്‍ ചൗഹാന്‍ പറഞ്ഞത്. മത്സരങ്ങളില്‍ വിജയിക്കാന്‍ ഹനുമാനെ പോലെ ശക്തിയും ഉൗര്‍ജ്ജവും നല്‍കണമെന്ന് ഇൗ രാജ്യത്തെ കായിക താരങ്ങള്‍ ഇപ്പോഴും പ്രാര്‍ഥിക്കുന്നുണ്ട്. ഹനുമാന്റെ മതം നോക്കിയല്ല കായിക താരങ്ങള്‍ അദ്ദേഹത്തെ ആരാധിക്കുന്നത്.
വിശുദ്ധര്‍ക്കും യോഗിക്കും മതമില്ലാത്തതു പോലെ ഹനുമാനില്‍ വിശ്വസിക്കുന്നു. ഞാന്‍ ഹനുമാനെ ദൈവമായി കരുതുന്നു. ഒരു തരത്തിലുള്ള മതവുമായും അദ്ദേഹത്തെ ബന്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ല. – ചൗഹാന്‍ പറഞ്ഞു.
ഹനുമാന്‍ കായിക താരമാണെന്ന് ബിജെപി മന്ത്രി
RELATED ARTICLES