ക്വട്ടേഷനല്ല, ബ്ലാക്ക് മെയിലിങ്ങ് ; പൾസർ സുനി

ക്വട്ടേഷനല്ല, ബ്ലാക്ക് മെയിലിങ്ങ് ; പൾസർ സുനി

പിടിയിലായ സുനിയെയും വിജീഷിനെയും ആലുവ പൊലീസ് ക്ലബിലെത്തിച്ചു. നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച സംഭവം ക്വട്ടേഷനല്ല, ബ്ലാക്ക് മെയിലിങ്ങ് മാത്രമാണെന്ന് കേസിലെ പ്രതി പള്‍സര്‍ സുനിയുടെ മൊഴി.
സംഭവത്തിനു പിന്നില്‍ മറ്റാരുമില്ലെന്നും തന്റെ തന്നെ തീരുമാനപ്രകാരമാണ് നടിയെ തട്ടിക്കൊണ്ടുപോയതെന്നും സുനി പോലീസിനോട് പറഞ്ഞു.

ക്വട്ടേഷനാണെന്ന് സുഹൃത്തുക്കളോടും നടിയോടും പറഞ്ഞത് തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയാണെന്നും ഒരു മാസത്തിലേറെയായി താന്‍ ഇതിനായി ശ്രമം നടത്തുന്നുവെന്നും സുനി മൊഴി നല്‍കി. എന്നാല്‍, ഇതു എത്രത്തോളം സത്യമാണെന്നതിൽ . സംഭവത്തിന് പിന്നില്‍ ഉന്നതരുടെ ഇടപെടലുണ്ടോ എന്നും ഗൂഢാലോചനയുണ്ടോയെന്നും പൊലിസ് സംശയിക്കുന്നുണ്ട്. ഇക്കാര്യവും പൊലിസ് പരിശോധിക്കുകയാണ്. ഗൂഢാലോചനയാണോ എന്ന് പൊലിസിന് ഉറപ്പാക്കാനും കഴിഞ്ഞിട്ടില്ല.

നടിയുമായ കാറിൽ സഞ്ചരിച്ച വഴികളിലൂടെ പൊലിസ് പ്രതിയുമായി ചുറ്റി കറങ്ങി. പെരുമ്പാവൂര്‍ സി.ഐ ബിജു പൗലോസിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം രണ്ടു മണിക്കൂറോളം പ്രതിയുമായി സംഭവസ്ഥലങ്ങളില്‍ തെളിവെടുപ്പ് നടത്തി. സംഭവത്തിനു ശേഷം ഉപേക്ഷിച്ച മൊബൈല്‍ ഫോണിനായി സുനി നല്‍കിയ മൊഴിയനുസരിച്ച് തിരച്ചില്‍ നടത്തിയെങ്കിലും ഫോണ്‍ കണ്ടെത്താനായില്ല. പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു തെളിവെടുപ്പ് നടത്തിയത്. എഡിജിപി ബി സന്ധ്യ ഉൾപ്പെടെ ഉന്നതപൊലീസുദ്ദ്യോഗസ്ഥരെല്ലാം പൊലീസ് ക്ലബിൽ എത്തിയിട്ടുണ്ട്. ഇവരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്.