ആദിയോഗി പ്രതിമ പ്രധാനമന്ത്രി ഇന്ന് അനാച്ഛാദനം ചെയ്യും

ആദിയോഗി പ്രതിമ പ്രധാനമന്ത്രി ഇന്ന് അനാച്ഛാദനം ചെയ്യും

ആദിയോഗി പ്രതിമ പ്രധാനമന്ത്രി ഇന്ന് അനാച്ഛാദനം ചെയ്യും
ഇഷ ഫൗണ്ടേഷന്‍ രാജ്യത്തിന്റെ നാല് ഭാഗങ്ങളിലായി സ്ഥാപിക്കുന്ന 112 അടിയിലുള്ള ആദിയോഗി(ശിവന്‍) പ്രതിമയില്‍ ആദ്യത്തെത് കോയമ്പത്തൂരില്‍ പൂര്‍ത്തിയായി.

ആദ്യ പ്രതിമയുടെ അനാച്ഛാദനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കുമെന്ന് ഫൗണ്ടേഷന്‍ സ്ഥാപകന്‍ സദ്ഗുരു ജെഗ്ഗി വാസുദേവ് പറഞ്ഞു. കോയമ്പത്തൂരിലെ ഇഷ ഫൗണ്ടേഷന്‍ സെന്ററിലാണ് ആദ്യത്തെത്.

രണ്ടാമത്തെത് കിഴക്കന്‍ മേഖലയായ വാരാണസിയില്‍. മൂന്നാമത്തെത് ഉത്തര മേഖലയായ ഉത്തര ദല്‍ഹിയില്‍. നാലാമത്തെത് ദക്ഷിണ മേഖലയായ മുംബൈയിലുമാണ് സ്ഥാപിക്കുന്നത്. രണ്ടര വര്‍ഷം കൊണ്ടാണ് ശിവന്റെ മുഖരൂപം രൂപകല്പ്പന ചെയ്തത്.

എന്നാല്‍ എട്ട് മാസം കൊണ്ട് പ്രതിമ നിര്‍മ്മിക്കുവാനായെന്നും വാസുദേവ ഉരുക്കു കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ചെറിയ ചെറിയ ലോഹക്കഷണങ്ങള്‍ യോജിപ്പിച്ചുള്ള നിര്‍മ്മാണം ഏറെ കഠിനമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.