Friday, December 13, 2024
HomeKerala17 വയസുകാരി പ്രസവിച്ചു 12 വയസുകാരൻ അച്ഛനായി

17 വയസുകാരി പ്രസവിച്ചു 12 വയസുകാരൻ അച്ഛനായി

പെൺകുട്ടിയുടെ അനുവാദത്തോടെ ലൈംഗിക ബന്ധം നടന്നതെന്നാണ്  ദരിദ്രമുസ്ലിം കുടുംബത്തിലെ പെൺകുട്ടിയുടെ മൊഴി

കളമശ്ശേരി സ്വദേശിയായ 17 -വയസുകാരി നാലുമാസം മുമ്പ് കാക്കനാട്ടെ സ്വാകാര്യ ആശുപത്രിയിൽ ശുചിമുറിയിൽ പ്രസവിച്ച സംഭവം ഏറെ വാർത്തയായിരുന്നു. ഇപ്പോൾ ആ കുട്ടിയുടെ പിതൃത്വം ലഭിച്ചിരിക്കുന്നത് പന്ത്രണ്ടുവയസ്സുകാരനാണെന്നാണ് പുതിയ വിവരം. കുട്ടിയുടെ ഡിഎൻഎ റിപ്പോർട്ട് ലഭിച്ച വാർത്ത ‘ദ ഹിന്ദു’ പത്രം റിപ്പോർട്ട് ചെയ്തു. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ അച്ഛനെന്നാണ് തിരുവനന്തപുരം മെഡി.കോളേജ് പ്രഫസർ ഡോ.പികെ ജബ്ബാർ പറഞ്ഞു. പോസ്കോ ആക്ട് പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

2016 നവംബർ 4ന് രാത്രി ഒമ്പതരയോടെ വയറുവേദനയും ഛർദ്ദിയുമാണെന്നു പറഞ്ഞായിരുന്നു പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പെൺകുട്ടിയെ അന്ന് ഉമ്മ പരിശോധനയ്ക്ക് വിധേയയാക്കാൻ അനുവദിച്ചില്ല. തുടർന്ന് വയറുവേദനയ്ക്കുള്ള മരുന്ന് നൽകിയപ്പോൾ കുട്ടി ടോയ്‌ലെറ്റിൽ പോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ടോയ്‌ലെറ്റിന്റെ വാതിൽ തട്ടിയുള്ള കരച്ചിൽ കേട്ടു ചെന്നപ്പോൾ, അർദ്ധബോധാവസ്ഥയിൽ 17 വയസുകാരി പ്രസവിച്ചു കിടക്കുന്ന കാഴ്ചയാണ് നഴ്‌സുമാർ കണ്ടത്.

പ്രസവം നടന്നയുടൻ തുടർന്നുള്ള ചികിത്സ അമ്മയ്ക്കും കുഞ്ഞിനും നൽകി. തുടർന്ന് 17 വയസുകാരിയുടെ ഭർത്താവിന്റെ പേര് ചോദിച്ചപ്പോൾ, ആദ്യം പേര് പറഞ്ഞു, ഭർത്താവ് ഗൾഫിലാണെന്നും അറിയിച്ചു. അന്ന് ഇക്കാര്യമൊന്നും പൊലീസ് അറിഞ്ഞില്ല. അതുകൊണ്ട് തന്നെ പ്രായപൂർത്തിയാകാത്ത കുട്ടി പ്രസവിച്ചതിൽ ആശുപത്രിയും കേസിൽ കുടുങ്ങി. സംഭവത്തിൽ അസ്വഭാവികത ഉണ്ടെന്ന് മനസിലായപ്പോഴാണ്, ചൈൽഡ് ലൈൻ പ്രവർത്തകരെ ആശുപത്രി അധികൃതർ അറിയിച്ചത്.

അന്ന് നവവജാത ശിശുവിന്റെ ഡി.എൻ.എ സാമ്പിൾ ശേഖരിച്ചിരുന്നു. പിതാവാണെന്ന് 17 വയസ്സുകാരി സംശയം പറഞ്ഞ 12 വയസ്സുകാരന്റെ ഡി.എൻ.എയും എടുത്തിരുന്നു. രണ്ടു പേരും മൈനർ ആയതിനാൽ ഡി.എൻ.എ പരിശോധന നടത്തുന്നതിൽ ഏതെങ്കിലും തരത്തിലുള്ള നിയമതടസ്സങ്ങളുണ്ടോയെന്ന് പൊലീസ് തേടി. ഇതിനിടെ പന്ത്രണ്ട് വയസ്സുകാരനിൽനിന്ന് ഗർഭിണിയായെന്ന പരാതിയെക്കുറിച്ച് മെഡിക്കൽ പരിശോധന ഉൾപ്പെടെയുള്ള കൂടുതൽ അന്വേഷണങ്ങൾ വേണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവുമിട്ടിരുന്നു.

ഗർഭത്തിന് ഉത്തരവാദിയായ വ്യക്തിയെ രക്ഷിക്കുന്നതിനാണോ പെൺകുട്ടി പന്ത്രണ്ടുകാരനെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന് സംശയിക്കാവുന്നതാണെന്ന് കമ്മിഷൻ നിരീക്ഷിച്ചു. ഇതോടെ ഡിഎൻഎ പരിശോധന യാഥാർഥ്യമായിരുന്നു. അങ്ങനെ പന്ത്രണ്ടുകാരന്റെ പിതൃത്വം ഡോക്ടർമാർ സ്ഥിരീകരിച്ചു. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ അച്ഛനായി ഈ കുട്ടി മാറുകയും ചെയ്തു.

പെൺകുട്ടിയുടെ ഉമ്മയുടെ സഹോദരന്റെ മകനാണ് 12 വയസുകാരൻ. ആലപ്പുഴയിലെ യത്തീംഖാനയിൽ മതപഠനം നടത്തുകയാണ് ഈ കുട്ടി. ലാബ് ടെക്നീഷ്യനായ പെൺകുട്ടിയുടെ കളമശ്ശേരിയിലെ വീട്ടിലാണ് അവധി ദിവസങ്ങളിൽ സാധാരണയായി പന്ത്രണ്ടുകാരൻ വരാറുള്ളതെന്നും വീട്ടിൽ വച്ച് പെൺകുട്ടിയുടെ അനുവാദത്തോടെ ലൈംഗിക ബന്ധം നടന്നതെന്നുമാണ് ദരിദ്രമുസ്ലിം കുടുംബത്തിലെ പെൺകുട്ടി മൊഴി നൽകിയിരിക്കുന്നത്.

ഈ സമയം ചെറിയ മാനസിക അസ്വാസ്ഥ്യമുള്ള പെൺകുട്ടിയുടെ ഉമ്മ വീട്ടിൽ ഇല്ലായിരുന്നു. സംഭവം പുറത്തറിയാതിരിക്കാനാണ് വീടിനകലെയുള്ള കാക്കനാട്ടെ ആശുപത്രിയിൽ എത്തിച്ചതെന്നാണ് കുട്ടിയുടെ വീട്ടുകാർ പൊലീസിന് കൊടുത്തമൊഴി. ഇതിലാണ് മനുഷ്യാവകാശ കമ്മീഷൻ അസ്വാഭാവികത പ്രകടിപ്പിച്ചത്. എന്നാൽ ഡിഎൻഎ പരിശോധനാ ഫലം കിട്ടിയതോടെ പെൺകുട്ടിക്കും ആൺകുട്ടിക്കുമെതിരെ കേസ് എടുക്കമെന്ന് പോലീസ് അറിയിച്ചു. പെൺകുട്ടിക്ക് ഇപ്പോൾ പതിനെട്ട് വയസ്സും ആൺകുട്ടിക്ക് 13 വയസ്സും ആയിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments