ദേവികുളം സബ്കലക്ടര്‍ക്കെതിരെ മോശം പരമാര്‍ശം നടത്തിയ മന്ത്രി എം എം മണിയെ വിമര്‍ശിച്ച് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ രംഗത്ത്. വാര്‍ത്തയ്ക്ക് വേണ്ടി എന്തും വിളിച്ചു പറയുന്നവര്‍ ഇരിക്കുന്ന കസേരയുടെ വില നോക്കണം. ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലായിരിക്കും ഇത്തരക്കാരുടെ സ്ഥാനമെന്നും സിപിഐ നേതാവ് പറഞ്ഞു. വിവരക്കേട് പറയാന്‍ മടിയില്ലാത്തവര്‍ നാട്ടിലുണ്ട്, ഇത്തരക്കാര്‍ക്ക് മറുപടിയില്ലെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. വാര്‍ത്തയ്ക്ക് വേണ്ടി എന്തും വിളിച്ചുപറയുന്നവര്‍ ഇരിക്കുന്ന കസേരയുടെ വില നോക്കുന്നില്ല. മാന്യതയില്ലാത്ത സംസാരിക്കുന്നവരുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലാകുമെന്ന് മറക്കേണ്ടെന്നും പന്ന്യന്‍ ഓര്‍മ്മിപ്പിക്കുന്നു. മാന്യത, അതാണ് മലയാളികളുടെ ഏറ്റവും വലിയ സൗന്ദര്യമെന്നും മാന്യത കൈവിട്ട് ആര് കളിച്ചാലും ചരിത്രത്തില്‍ അവരുടെ സ്ഥാനം ചവറ്റുകൊട്ടയില്‍ തന്നെയാവുമെന്നും പന്ന്യന്‍ രവീന്ദ്രന്‍ ആവര്‍ത്തിച്ചു. ശനിയാഴ്ച കുഞ്ചിത്തണ്ണി ഇരുപതേക്കറിലെ യോഗത്തില്‍ സംസാരിക്കവെ ശ്രീറാമിനെ ഊളമ്പാറയ്ക്കു വിടണമെന്നു മണി ആവശ്യപ്പെട്ടിരുന്നു. ദേവികുളം സബ് കലക്ടര്‍ ജനവിരുദ്ധനും തന്നിഷ്ട പ്രകാരം പ്രവര്‍ത്തിക്കുന്നയാളുമാണ്. മൂന്നാര്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ ഭൂമി കയ്യേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സബ് കലക്ടറുടെ നടപടികളുടെ പശ്ചാത്തലത്തിലാണ് രൂക്ഷവിമര്‍ശനവുമായി മന്ത്രി രംഗത്തെത്തിയത്. നേരെചൊവ്വേ പോയാല്‍ എല്ലാവര്‍ക്കും നല്ലത്. ഞങ്ങള്‍ കലക്ടര്‍ക്കും സബ് കലക്ടര്‍ക്കും ഒപ്പമല്ല. ജനങ്ങള്‍ക്കൊപ്പമാണെന്നും മന്ത്രി പറഞ്ഞു.
എന്തും വിളിച്ചു പറയുന്നവര്‍ ഇരിക്കുന്ന കസേരയുടെ വില നോക്കണം; അവരുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍: പന്ന്യന്‍ രവീന്ദ്രന്‍
RELATED ARTICLES