എയർ ഇന്ത്യ വിമാനം റൺവേയിലൂടെ ഓടിക്കൊണ്ടിരിക്കുമ്പോൾ ടയർ പൊട്ടിത്തെറിച്ചു

air india

കോഴിക്കോട് നിന്ന് ദുബായിലേക്കു പോകുന്ന എയർ ഇന്ത്യ വിമാനം റൺവേയിലൂടെ ഓടിക്കൊണ്ടിരിക്കുമ്പോൾ ടയർ പൊട്ടിത്തെറിച്ചു. പറന്നുയരാൻ ഒരുങ്ങിയിരുന്നു വിമാനം ആടിയുലഞ്ഞതോടെ യാത്രക്കാർ പരിഭ്രാന്തരായി . അപകടം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നു വിമാനം തിരിച്ചെത്തിച്ചു യാത്രക്കാരെ പുറത്തിറക്കി. വിമാനം പാർക്കിങ് ബേയിലേക്കു മാറ്റി. 125 യാത്രക്കാരാണു വിമാനത്തിൽ ഉണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണ് എന്ന് അധികൃതർ അറിയിച്ചു. കരിപ്പൂരിൽ നിന്ന് 11.30 പുറപ്പെടേണ്ടിയിരുന്ന വിമാനത്തിന്റെ ടയറാണു പൊട്ടിയത്.