ടി പി സെന്‍കുമാറിനെ ഡി ജി പി തസ്തികയില്‍ നിന്നും നീക്കം ചെയ്ത സര്‍ക്കാര്‍ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. പകരം ജൂണ്‍ 30 വരെ സെന്‍കുമാറിനെ പോലീസ് മേധാവിയായി സുപ്രീം കോടതി നിയമിക്കുകയും ചെയ്തു.സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തു നിന്ന് നീക്കിയതിനെ ചോദ്യം ചെയ്ത് സെന്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് മദന്‍ ബി. ലോക്കൂര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി. സെന്കുമാറിനെ ഡി ജി പി സ്ഥാനത്ത് നിന്ന് മാറ്റിയ സര്‍ക്കാര്‍ നടപടി ശരിയായിരുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.
പൊലീസ് ഉദ്യോഗസ്ഥന്റെ പ്രവർത്തികളിൽ ജനത്തിനു അതൃപ്തിയുണ്ടായാൽ പൊലീസ് നിയമത്തിലെ 97 പ്രകാരം മാറ്റാൻ അധികാരമുണ്ടെന്നാണ് സർക്കാർ കോടതിയിൽ വാദിച്ചത്.എന്നാൽ, സ്ഥലംമാറ്റിയ നടപടി നിലവിലുളള സുപ്രീം കോടതി വിധികളുടെ ലംഘനമാണെന്നായിരുന്നു സെൻകുമാറിന്റെ വാദം. സ്ഥലംമാറ്റുന്നതുമായി ബന്ധപ്പെട്ട പൊലീസ് നിയമത്തിലെ വകുപ്പുകൾ ഭരണഘടനാ വിരുദ്ധമാണെന്നും റദ്ദുചെയ്യണമെന്നും സെൻകുമാറിന്റെ അഭിഭാഷകൻ ദുഷ്യന്ത് ദവെ ആവശ്യപ്പെട്ടു.ജിഷ വധക്കേസ്, പുട്ടിങ്ങള്‍ വെടിവെപ്പ് കേസ് എന്നിവയില്‍ സെന്‍കുമാര്‍ കൈക്കൊണ്ട നടപടികള്‍ തെറ്റായിരുന്നതിനാലാണ് അദ്ദേഹത്തെ പദവിയില്‍ നിന്നും നീക്കം ചെയ്തതെന്ന സര്‍ക്കാര്‍ വാദവും സുപ്രീംകോടതി തള്ളി.
വിധി സര്‍ക്കാരിനെ സംബന്ധിച്ച് വന്‍ തിരിച്ചടിയാണ്. ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പദവിയില്‍ നിന്നും നീക്കം ചെയ്ത ആദ്യ ഉന്നത ഉദ്യോഗസ്ഥനാണ് ടി പി സെന്‍കുമാര്‍. സെന്‍കുമാറിനോടുള്ള സര്‍ക്കാര്‍ സമീപനം മോശമായിരുന്നു എന്നും കോടതി നിരീക്ഷിച്ചു. ജോലി ചെയ്തതിന്റെ പേരില്‍ ഒരു ഉദ്യോഗസ്ഥനും പീഡിപ്പിക്കപ്പെടരുത്. എല്ലാ സംസ്ഥാനങ്ങളിലേയും പൊലീസുകാർക്ക് ഗുണകരമാണ് സുപ്രീംകോടതിയുടെ ഉത്തരവെന്ന് ടി.പി. സെൻകുമാർ പ്രതികരിച്ചു. ഭരണഘടനാനുസൃതമായി ചുമതല നിറവേറ്റാൻ ഈ വിധി സഹായകമാകും. കോടതിയെ സമീപിച്ചത് തന്റെ വ്യക്തിപരമായ നേട്ടത്തിനായിരുന്നില്ലെന്നും എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും വേണ്ടിയുള്ള നിലപാടിന്റെ പേരിലായിരുന്നുവെന്നു സെന്‍കുമാര്‍ പറഞ്ഞു.
പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നിന്നവര്‍ക്ക് നന്ദിയുണ്ടെന്നും അവര്‍ പറഞ്ഞു. സെന്‍കുമാറിന് നീതി കിട്ടിയെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. ഇത് സംബന്ധിച്ച് സര്‍ക്കാരിന്റെ പ്രതികരണം ലഭ്യമായിട്ടില്ല. സുപ്രീംകോടതി വിധി വന്ന സാഹചര്യത്തില്‍ നിലവിലുള്ള ലോക്നാഥ് ബെഹ്രയുടെ സ്ഥാനത്ത് സെന്‍കുമാറിനെ പോലീസ് മേധാവിയായി നിയമിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാകും.