അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള ഊട്ടിയിലെ കോടനാട് എസ്റ്റേറ്റിലെ കാവൽക്കാരൻ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഒാം ബഹദൂർ (51) ആണ് കൊല്ലപ്പെട്ടത്. ഇയാളെ കൂടാതെ കൃഷ്ണ ബഹദൂർ എന്നയാൾക്ക് ഗുരുതരമായി പരുക്ക് പറ്റിയിട്ടുണ്ട്. 10 പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്ന് കൃഷ്ണ ബഹദൂർ പൊലീസിന് മൊഴി നൽകി. തിങ്കളാഴ്ച രാവിലെയാണ് കൊലപാതക വിവരം പുറംലോകം അറിഞ്ഞത്. ജയലളിത അവധിക്കാലം ചെലവിട്ടിരുന്ന എസ്റ്റേറ്റാണിത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ജയലളിതയുടെ ഉടമസ്ഥതയിലുള്ള ഊട്ടിയിലെ കോടനാട് എസ്റ്റേറ്റിലെ കാവൽക്കാരൻ കൊല്ലപ്പെട്ട നിലയിൽ
RELATED ARTICLES