പെമ്പിളൈ ഒരുമൈ കൂട്ടായ്മയ്ക്കെതിരെ എം എം മണി നടത്തിയ അശ്ലീല പരാമർശങ്ങളുടെ വെളിച്ചത്തിൽ മണിക്കെതിരെ കേസ്. എം. എം. മണി പറഞ്ഞ കാര്യങ്ങൾ :
… അവിടെ ഇയാളടെ കൂടെയാ, സബ് കലക്ടറുടെ കൂടെയാ വൈകുന്നേരം. പണ്ടു സുരേഷ‌്കുമാർ വന്നിട്ടു കള്ളുകുടി, കെയ്‌സ് കണക്കിനായിരുന്നു ബ്രാൻഡി. എവിടെ, പൂച്ച… പഴയ നമ്മുടെ പൂച്ച. ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ. കുടിയും, സകല പരിപാടിയും ഉണ്ടായിരുന്നു.
പെമ്പിളൈ ഒരുമൈ നടന്നു. അന്നും കുടിയും സകല വൃത്തികേടുകളും നടന്നിട്ടുണ്ട് അവിടെ. മനസ്സിലായില്ലേ? അടുത്തുള്ള കാട്ടിലായിരുന്നു പണി അന്ന്. ഒരു ഡിവൈഎസ്‌പി ഉണ്ടായിരുന്നു അന്ന്, ഏതാ –––? (ഡിവൈഎസ്‌പിയുടെ പേരു പറയുന്നു)
ആ..എല്ലാവരും കൂടെ കൂടി. ഇതൊക്കെ ഞങ്ങൾക്കറിയാം. മനസ്സിലായില്ലേ? ഞാനതു പറഞ്ഞു ഇവിടെ. ചാനലുകാരും കൂടെ പൊറുതിയാന്നു പറഞ്ഞിട്ടുണ്ട് ഇന്നലെ. ഓ..പിന്നെ, ആഹാ… പുള്ളിക്കങ്ങ് ഉപേക്ഷിക്കാൻ പറ്റുമോ? പിന്നെ പലതും കേൾക്കുന്നുണ്ട്. ഞാനതൊന്നും പറയുന്നില്ല..’
സംസ്ഥാന വനിതാ കമ്മിഷനാണ് സ്വമേധയാ മണിക്കെതിരെ കേസെടുത്തിരിക്കുന്നത്. അന്വേഷണത്തിനായി ഇടുക്കി എസ്പിക്കു നിർദേശം നൽകി. മന്ത്രി മാപ്പു പറയാതെ സമരം നിർത്തില്ലെന്ന പെമ്പിളൈ ഒരുമൈ പ്രവർത്തകരെ വനിതാ കമ്മിഷൻ അംഗം ജെ. പ്രമീളാ ദേവി സന്ദർശിച്ചിരുന്നു.