Sunday, September 15, 2024
HomeNationalആധാർ നമ്പറിനോട് സമാനമായ യുണീക് ഐഡന്റിഫിക്കേഷൻ നമ്പർ പശുവിനും

ആധാർ നമ്പറിനോട് സമാനമായ യുണീക് ഐഡന്റിഫിക്കേഷൻ നമ്പർ പശുവിനും

പശുവിനും പശുക്കിടാവിനും ഇനി മുതൽ ആധാർ നമ്പറിനോട് സമാനമായ യുണീക് ഐഡന്റിഫിക്കേഷൻ നമ്പർ നൽകിയേക്കും. ഗോസംരക്ഷണത്തിനും പശുക്കടത്ത് തടയുന്നതിനും ആധാർ നമ്പർ ഏർപ്പെടുത്തണമെന്നു ചൂണ്ടികാണിച്ചുള്ള റിപ്പോർട്ട് കേന്ദ്രസർക്കാർ തയ്യാറാക്കി. സുപ്രീംകോടതിക്കു മുൻപാകെ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി അധ്യക്ഷനായ സമിതി രൂപീകരിച്ചു പ്രസ്തുത സമിതി നൽകിയ ശുപാർശകൾ പ്രകാരമാണ് റിപ്പോർട്ട് തയാറാക്കിയിട്ടുള്ളത്.

ഓരോ ജില്ലയിലും പശുക്കളെ സംരക്ഷിക്കാൻ ഷെൾട്ടർ ഹോമുകൾ സ്ഥാപിക്കും. പിടിച്ചെടുക്കുന്ന 500 ഓളം പശുക്കളെ ഇവിടെ പാർപ്പിക്കാം. ഇവയെ സംരക്ഷിക്കേണ്ട ചുമതല സംസ്ഥാന സർക്കാരിനായിരിക്കുമെന്നും റിപ്പോർട്ടിലുണ്ട്. പശുക്കിടാങ്ങൾക്ക് പ്രത്യേക സംരക്ഷണം നൽകാനുളള നിർദേശങ്ങളും കർഷകരുടെ അഭിവൃദ്ധി മെച്ചപ്പെടുത്തുന്നതിനുളള പദ്ധതികളുംതയ്യാറാക്കിയിട്ടുണ്ട് .

കഴിഞ്ഞ ഏതാനും വർഷങ്ങളായി പശു സംരക്ഷണത്തിന്റെ പേരിൽ രാജ്യത്ത് അക്രമങ്ങൾ അരങ്ങേറുന്നുണ്ട്. ജമ്മു കശ്മീരിലെ റെസായി ജില്ലയിൽ കന്നുകാലികളുമായി യാത്ര ചെയ്ത നാടോടി കുടുംബത്തിലെ അംഗങ്ങളെ മർദിക്കുന്ന ദൃശ്യങ്ങൾ ഇന്നു പുറത്തുവന്നിരുന്നു. സംഭവത്തിൽ 11 പേരെ അറസ്റ്റ് ചെയ്തു. ഡപ്യൂട്ടി കമ്മിഷണറിൽനിന്നും അനുവാദം വാങ്ങാതെ പശുക്കളെ റസായിൽനിന്നും കടത്തിയതിന്റെ പേരിൽ കുടുംബത്തിലെ നാലുപേർക്കെതിരെ കേസ് എടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments