ജയിംസ് ബോണ്ട് സിനിമകളിലെ നായകന്‍ റോജര്‍ മൂര്‍ അന്തരിച്ചു. 89 വയസായിരുന്നു. അര്‍ബുദത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന റോജര്‍ മൂര്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ വെച്ചാണ് മരണപ്പെട്ടത്. സ്വിറ്റ്‌സര്‍ലന്‍ഡിലെ വസതിയിലാണ് മരിച്ചതെന്ന് കുടുംബം ടിറ്റ്വറിലൂടെ അറിയിച്ചു.ശവസംസ്‌കാര ചടങ്ങുകള്‍ മൊണോക്കയില്‍ വെച്ച് നടക്കുമെന്നാണ് അറിയുന്നത്. നാല്‍പ്പത്തിയാറാമത്തെ വയസിലാണ് ജയിംസ് ബോണ്ട് സിനിമകളിലേക്കുള്ള റോജറിന്റെ അരങ്ങേറ്റം. ഏഴു പ്രാവശ്യം റോജര്‍ 007 ആയി വേഷമിട്ടിട്ടുണ്ട്.1991ല്‍ യു.എന്നിന്റെ ഗുഡ്‌വില്‍ അംബാസിഡറായി നിയമിതനായ മൂറിനെ ബ്രിട്ടീഷ് സര്‍ക്കാര്‍ സര്‍ പദവി നല്‍കി ആദരിച്ചിട്ടുണ്ട്.
ലിവ് ആന്റ് ലൈറ്റ് ഡൈ ആണ് ആദ്യ ബോണ്ട് ചിത്രം. ചിത്രത്തിലേക്ക് റോജറിന് ഷോണ്‍ കോണറിക്കിന് 55 ലക്ഷം ഡോളര്‍ വാഗ്ദാനം ചെയ്തുവെങ്കിലും അദ്ദേഹം അത് നിരസിക്കുകയായിരുന്നു.
ദ് മാന്‍ വിത്ത് ഗോള്‍ഡന്‍ ഡണ്‍ ആണ് ബോണ്ടിന്റെ രണ്ടാമത്തെ ചിത്രം. 1974 ല്‍ പുറത്തിറങ്ങിയ ചിത്രം ഏറ്റവും കുറഞ്ഞ കളക്ഷന്‍ നേടിയ ബോണ്ട് ചിത്രങ്ങളില്‍ ഒന്നാണ്.
1977ല്‍ റിലീസ് ചെയ്ത ദ് സ്‌പൈ ഹൂ ലവ്ഡ് മീ ക്ക് മൂന്ന് ഓസ്‌കാര്‍ നാമനിര്‍ദ്ദേശങ്ങള്‍ ലഭിച്ചു. കലാസംവിധാനം, ഗാനം, സംഗീതം എന്നിവയ്ക്കായിരുന്നു ഓസ്‌കാര്‍ ലഭിച്ചത്.
മൂണ്‍ റേക്കര്‍, ഫോര്‍ യുവര്‍ ഐസ് ഓണ്‍ലി, ഒക്ടോപസി, എ വ്യൂ ടു എകില്‍ എന്നിവയാണ് റോജര്‍ മൂറിന്റെ മറ്റ് ചിത്രങ്ങള്‍