Tuesday, March 19, 2024
HomeNationalനാല് ശതമാനം പലിശ നിരക്കുമായി പേടിഎമ്മിന്‍റെ പേയ്മെന്‍റ് ബാങ്ക് പ്രവർത്തനമാരംഭിക്കുന്നു

നാല് ശതമാനം പലിശ നിരക്കുമായി പേടിഎമ്മിന്‍റെ പേയ്മെന്‍റ് ബാങ്ക് പ്രവർത്തനമാരംഭിക്കുന്നു

എയർടെല്ലിനും ഇന്ത്യാ പോസ്റ്റിനും ശേഷം രാജ്യത്ത് പ്രവർത്തനമാരംഭിക്കുന്ന മൂന്നാമത്തെ പേയ്മെന്‍റ് ബാങ്കാണ് പേടിഎമ്മിന്‍റേത്.

നാല് ശതമാനം പലിശ നിരക്കുമായി പേടിഎമ്മിന്‍റെ പേയ്മെന്‍റ് ബാങ്ക് പ്രവർത്തനമാരംഭിക്കുന്നു. റിസർവ് ബാങ്കില്‍ നിന്ന് അന്തിമ അനുമതി ലഭിച്ചതോടെയാണ് പേയ്മെന്‍റ് ബാങ്ക് പ്രവർത്തനമാരംഭിക്കുന്നത്. 2180 കോടി മൊബൈല്‍ വാലറ്റ് ഉപയോക്താക്കളുള്ള പേടിഎമ്മാണ് റിസർവ് ബാങ്കിന്‍റെ അനുമതി ലഭിച്ചതോടെ പേടിഎം പേയ്മെന്‍റ് ബാങ്കായി പ്രവർത്തിച്ചു തുടങ്ങും. പേടിഎമ്മിന്‍റെ ഉടമസ്ഥനായ വിജയ് ശേഖർ ശർമയുടെ പേരിലാണ് ലൈസൻസ് ലഭിച്ചിട്ടുള്ളത്.

എയർടെല്ലിനും ഇന്ത്യാ പോസ്റ്റിനും ശേഷം രാജ്യത്ത് പ്രവർത്തനമാരംഭിക്കുന്ന മൂന്നാമത്തെ പേയ്മെന്‍റ് ബാങ്കാണ് പേടിഎമ്മിന്‍റേത്. ആദ്യത്തെ ബ്രാഞ്ച് ദില്ലിയിലെ നോയിഡയിലാണ് പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്. ഇതിന് പുറമേ രാജ്യത്ത് 31 ബ്രാഞ്ചുകളും 3000 കസ്റ്റമർ സർവ്വീസ് പോയിന്‍റുകളും പേയ്മെൻറ് ബാങ്ക് ആരംഭിക്കും. കൂടാതെ ബാങ്കിംഗ് ആപ്ലിക്കേഷന്‍റെ ബീറ്റാ പതിപ്പും ജീവനക്കാർക്കും അസോസിയേറ്റുകൾക്കും വേണ്ടി ആരംഭിക്കും.

2016 മാര്‍ച്ച് 20നാണ് റിസര്‍വ് ബാങ്ക് റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ആദിത്യ ബിര്‍ള ടെക് മഹീന്ദ്ര എന്നിവയുള്‍പ്പെട്ട 11 സ്ഥാപനങ്ങള്‍ക്ക് റിസര്‍വ്വ് ബാങ്ക് പേയ്‌മെന്റ് ബാങ്കിനുള്ള അംഗീകാരം നല്‍കിയിരുന്നു. ഇതിന് പുറമേ വോഡഫോണിനും പേയ്‌മെന്റ് ബാങ്കിനുള്ള അംഗീകാരം ലഭിച്ചിട്ടുണ്ട്. മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനാണ് റിസര്‍വ്വ് ബാങ്കിന്റെ ലൈസന്‍സോടെ പേയ്‌മെന്റ് ബാങ്ക് എന്ന ആശയത്തിന് തുടക്കം കുറിച്ചത്. പലിശ രഹിത വായ്പകള്‍ക്ക് തുടക്കം കുറിയ്ക്കുന്നതിന്റെ ഭാഗമായാണ് റിസര്‍വ്വ് ബാങ്ക് പേയ്‌മെന്റ് ബാങ്കുകള്‍ക്ക് അനുമതി നല്‍കിയത്.

എന്താണ് പേയ്‌മെന്റ് ബാങ്ക് താരതമ്യേന ചെറിയ രീതിയില്‍ പ്രവര്‍ത്തിക്കുന്ന പേയ്‌മെന്റ് ബാങ്കുകള്‍ക്ക് വായ്പ നല്‍കുന്നതിന് വിലക്കുണ്ട്. അതുകൊണ്ടുതന്നെ വാണിജ്യബാങ്കുകള്‍ നേരിടുന്ന നഷ്ടമുണ്ടാവാനുള്ള സാധ്യത പേയ്‌മെന്റ് ബാങ്കുകള്‍ക്കില്ല.

അക്കൗണ്ടിന്റെ പ്രത്യേകതകള്‍ കറന്റ് അക്കൗണ്ട്, സേവിംഗ്‌സ് അക്കൗണ്ട് നിക്ഷേപത്തിന് അനുമതിയുള്ള പേയ്‌മെന്റ് ബാങ്കുകള്‍ക്ക് ഇന്റര്‍നെറ്റ് ബാങ്കിംഗ്, എടിഎം/ ഡെബിറ്റ് കാര്‍ഡ് എന്നിവ ഒരുക്കാനുള്ള അനുമതിയുണ്ട്. ഇതിന് പുറമേ മ്യൂച്വല്‍ ഫണ്ട്, ഇന്‍ഷ്വറന്‍സ് പോളിസികള്‍ എന്നിവ വില്‍ക്കുന്നതിനും അനുമതിയുണ്ട്. ക്രെഡിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിനും വായ്പ നല്‍കുന്നതിനുമാണ് വിലക്കുള്ളത്.

പേര് മാറ്റം പേയ്‌മെന്റ് ബാങ്കിലേക്ക് ലക്ഷണക്കണക്കിന് ഉപയോക്താക്കളുള്ള പേടിഎം ഇനി പേടിഎം വാലറ്റ് എന്ന പേരിലായിരിക്കും അറിയപ്പെടുക. അതിനൊപ്പം പേടിഎം അക്കൗണ്ടുകളും നേരിട്ട് പേയേമെന്റ് ബാങ്കിലേക്ക് മാറും. പേയ്‌മെന്റ് ബാങ്കിലേക്ക് മാറാന്‍ താല്‍പ്പര്യമില്ലാത്തലവര്‍ക്ക് അക്കാര്യവും കമ്പനിയെ അറിയിക്കാം.

റെജിസ്ട്രര്‍ ചെയ്ത മൊബൈല്‍ നമ്പറും മെയില്‍ ഐഡിയും ഉപയോഗിച്ചാണ് മിനിമം കെവൈസി വാലറ്റില്‍ വെരിഫൈ ചെയ്യുക. നിക്ഷേിക്കാന്‍ കഴിയുന്ന മിനിമം തുക 1000 വും ട്രാന്‍സ്ഫര്‍ ചെയ്യാവുന്നത് 25000വുമാണ്. ഫുള്‍ കെ വൈസി വാലറ്റ് പ്രകാരം ഒരു ലക്ഷം വരെ കൈവശം വെക്കാന്‍ കഴിയും. ഫുള്‍ കെവൈസി ഉപഭോക്താക്കള്‍ക്ക് മറ്റു പേ ടിഎം ഉപഭോക്തക്കളുടെ അക്കൗണ്ടിലേക്ക് 25000 ത്തില്‍ കൂടുതല്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കഴിയില്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments