പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ബുധനാഴ്ച സംസ്ഥാനത്ത് പി.ഡി.പി ഹര്‍ത്താല്‍. വൃദ്ധരായ മാതാപിതാക്കളെ സന്ദര്‍ശിക്കുന്നതിനും മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനും ഇളവ് തേടിയാണ് മദനി ബംഗലൂരുവിലെ പ്രത്യേക എന്‍.ഐ.എ കോടതിയെ സമീപിച്ചത്. മാതാപിതാക്കളെ കാണാന്‍ അനുമതി നല്‍കിയ കോടതി മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയില്ല. ഓഗസ്റ്റ് ഒന്നു മുതല്‍ ആറു വരെ മദനിക്ക് മാതാപിതാക്കളെ കാണുന്നതിന് കേരളത്തില്‍ തങ്ങാം. ഏഴിന് തിരിച്ച് ജയിലില്‍ എത്തണം. ഓഗസ്റ്റ് ഒന്‍പതിനാണ് മകന്റെ വിവാഹം. മദനിയുടെ ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കുന്നതിനെ പ്രോസിക്യുഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. പ്രോസിക്യൂഷന്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മദനിയോട് കര്‍ണാടക ഭരണകൂടം കാട്ടുനീതിയാണ് കാട്ടുന്നതെന്ന് പി.ഡി.പി ആരോപിച്ചു
ബുധനാഴ്ച സംസ്ഥാനത്ത് പി.ഡി.പി ഹര്‍ത്താല്‍
RELATED ARTICLES