സിപിഐ മാര്‍ച്ചിനിടെ പോലീസുകാര്‍ മര്‍ദ്ദിച്ചതില്‍ എല്‍ദോ എബ്രാഹം എംഎല്‍എ സ്പീക്കര്‍ക്ക് പരാതി നല്‍കി

സിപിഐ മാര്‍ച്ചിനിടെ പോലീസുകാര്‍ മര്‍ദ്ദിച്ചതില്‍ എല്‍ദോ എബ്രാഹം എംഎല്‍എ സ്പീക്കര്‍ക്ക് പരാതി നല്‍കി. സംഭവത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ടാണ് എംഎല്‍എ സ്പീക്കര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.

അതേസമയം മുഖ്യമന്ത്രി നടത്തിയത് അനൂകൂല പ്രതികരണമാണെന്നും പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി എസ്‌ഐക്കെതിരെ മാത്രം ഒതുക്കരുതെന്നും എംഎല്‍എ ആവശ്യപ്പെട്ടു. പരാതിയില്‍ അനുകൂല നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും എംഎല്‍എ പ്രതികരിച്ചു.

മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ അറിവോടെയാണ് അതിക്രമം നടന്നത്. മര്‍ദ്ദിച്ചതിന് വ്യക്തമായ തെളിവുകളുണ്ടെന്നും, എംഎല്‍എയാണെന്ന് അറിയാതെയാണ് മര്‍ദ്ദിച്ചതെന്ന പോലീസ് ഉദ്യോഗസ്ഥരുടെ ന്യായീകരണം ശരിയല്ലെന്നും അദേഹം പറഞ്ഞു. ഞാറയ്ക്കല്‍ സിഐയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഐ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ഐജി ഓഫീസ് മാര്‍ച്ചിലാണ് എല്‍ദോ എബ്രാഹം എല്‍എല്‍എയ്ക്ക് മര്‍ദ്ദനമേറ്റത്. എംഎല്‍എ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.