Sunday, April 28, 2024
HomeKeralaമരട് ഫ്ലാറ്റ് പൊളിക്കാനുള്ള നടപടികള്‍ക്കായി പുതിയ ഉദ്യോഗസ്ഥനെ നിയമിച്ചു

മരട് ഫ്ലാറ്റ് പൊളിക്കാനുള്ള നടപടികള്‍ക്കായി പുതിയ ഉദ്യോഗസ്ഥനെ നിയമിച്ചു

മരട് ഫ്ലാറ്റ് പൊളിക്കാനുള്ള നടപടികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പുതിയ ഉദ്യോഗസ്ഥനെ നിയമിച്ചു. ഫോര്‍ട്ട്കൊച്ചി സബ് കളക്ടര്‍ സ്നേഹില്‍ കുമാറിനാണ് ചുമതല. മരട് നഗരസഭാ സെക്രട്ടറിയെ ചുമതലയില്‍ നിന്നു നീക്കി. ഫ്ലാറ്റ് പൊളിക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെയുള്ള ഹരജി ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ നീക്കം.

പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഫ്ലാറ്റുകളില്‍ താമസിക്കുന്നവരെ ഒഴിപ്പിക്കുന്നതിനും പകരം താമസ സൗകര്യം ഒരുക്കുന്നതിനും ഫ്ലാറ്റുകള്‍ പൊളിക്കുന്നതും ഉള്‍പ്പടെയുള്ള ചുമതലകള്‍ സ്നേഹില്‍ കുമാര്‍ ഐഎഎസിനായിരിക്കും.

ഒഴിപ്പിക്കലിനെതിരെ മരടിലെ ഫ്ളാറ്റ് ഉടമകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് തള്ളിയിരുന്നു. നഷ്ടപരിഹാരത്തിനായി ഫ്ളാറ്റ് നിര്‍മാതാക്കളെ സമീപിക്കാന്‍ കോടതി നിര്‍ദേശിച്ചു. തീരപരിപാലന നിയമം എല്ലാവര്‍ക്കും ബാധകമാണെന്നും അതിനാല്‍ മുഴുവന്‍ നിയമലംഘനങ്ങളും സുപ്രീംകോടതിയെ അറിയിക്കണമെന്നും ഫ്ളാറ്റുടമകള്‍ ആവശ്യപ്പെട്ടു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments