Sunday, April 28, 2024
HomeKeralaമാത്യു ടി തോമസിന്റെ രാജി തിങ്കളാഴ്ച, കെ കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞ ചൊവ്വാഴ്ചയെന്ന് റിപ്പോർട്ട്

മാത്യു ടി തോമസിന്റെ രാജി തിങ്കളാഴ്ച, കെ കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞ ചൊവ്വാഴ്ചയെന്ന് റിപ്പോർട്ട്

മാത്യു ടി തോമസിന്റെ രാജി തിങ്കളാഴ്ച ജനതാദള്‍ എസിന്റെ നിയുക്തമന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞ ചൊവ്വാഴ്ചയെന്ന് റിപ്പോർട്ട്. അടുത്ത ആഴ്ച്ച മറ്റു ദിവസങ്ങളില്‍ ഗവര്‍ണര്‍ക്ക് അസൗകര്യങ്ങളുണ്ടെന്നാണ് വിവരം. ഈ സാഹചര്യത്തില്‍, സത്യപ്രതിജ്ഞയ്ക്ക് അനുവാദം ചോദിച്ചാല്‍ ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷമാകും സമയം ലഭിക്കുക. കാര്യത്തില്‍ ഉറപ്പ് വന്നിട്ടില്ലെങ്കിലും ചൊവ്വാഴ്ച സത്യപ്രതിജ്ഞ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടര വര്‍ഷത്തിനു ശേഷം മന്ത്രിസ്ഥാനം വച്ചുമാറാമെന്ന ജെഡിഎസ് കേരള ഘടകത്തിലെ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള ധാരണ വെള്ളിയാഴ്ച പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ എച്ച്‌ ഡി ദേവഗൗഡ അംഗീകരിച്ചിരുന്നു. ഇതോടെയാണ് മാത്യു ടി തോമസ് സ്ഥാനമൊഴിയുന്നത് പാലക്കാട് ചിറ്റൂരില്‍നിന്നുള്ള എം എല്‍ എയാണ് കൃഷ്ണന്‍കുട്ടി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments