Monday, May 6, 2024
HomeKeralaമനിതി സംഘം സാക്കിര്‍ നായിക്കിന്റെ അനുയായികളാണെന്ന് ബി ഗോപാലകൃഷ്ണന്‍

മനിതി സംഘം സാക്കിര്‍ നായിക്കിന്റെ അനുയായികളാണെന്ന് ബി ഗോപാലകൃഷ്ണന്‍

ശബരിമല സന്ദര്‍ശനത്തിനായി തമിഴ്‌നാട്ടില്‍ നിന്നെത്തിയ മനിതി സ്ത്രീ കൂട്ടായ്മ ഇസ്‌ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ അനുയായികളാണെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. ഇവര്‍ക്ക് എല്ലാവിധ സംരക്ഷണവും നല്‍കി സര്‍ക്കാരാണ് ഇവിടെയെത്തിച്ചത്. പിണറായി ചെന്നൈയില്‍ പോയത് പോലും ദുരൂഹമാണ്. ശബരിമലയെ തകര്‍ക്കാനാണ് സര്‍ക്കാര്‍ നെറികെട്ട പണി ചെയ്യുന്നത്. സാക്കിര്‍ നായിക്കിന്റെ അനുയായികളായ ഇവര്‍ ആക്ടിവിസറ്റുകളാണെന്ന് നേരത്തേ പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ വിശ്വാസികളാണെന്ന് പറയുന്നതില്‍ കാര്യമില്ല. സര്‍ക്കാര്‍ ആര് പറഞ്ഞിട്ടാണ് ഇവര്‍ക്ക് സംരക്ഷണം കൊടുത്തതെന്നു വ്യക്തമാക്കണം. ശബരിമലയില്‍ ആചാരലംഘനം നടത്താനുള്ള അനുമതി സുപ്രിംകോടതി നല്‍കിയിട്ടില്ലെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. അതേസമയം ശബരിമലയില്‍ ദര്‍ശനത്തിനു പോയ മനിതി സംഘത്തെ പമ്പയില്‍ തടഞ്ഞ 30ലേറെ സംഘപരിവാര്‍ പ്രവര്‍ത്തകരെ പോലിസ് അറസ്റ്റു ചെയ്തു നീക്കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments