Saturday, December 14, 2024
HomeNationalനോട്ട് നിരോധനം തുഗ്ലക് പരിഷ്‌കാരമായിരുന്നുവെന്ന് ബി.ജെ.പി എം.പി

നോട്ട് നിരോധനം തുഗ്ലക് പരിഷ്‌കാരമായിരുന്നുവെന്ന് ബി.ജെ.പി എം.പി

നോട്ട് നിരോധനം തുഗ്ലക് പരിഷ്‌കാരമായിരുന്നുവെന്ന് ബി.ജെ.പി നേതാവും എം.പിയുമായ ശത്രുഘ്‌നന്‍ സിന്‍ഹ. ചായക്കടക്കാരന്‍ അല്ലാത്ത ചായക്കടകാരന് പ്രധാനമന്ത്രിയാകാമെങ്കില്‍ തനിക്ക് എന്തുകൊണ്ട് നോട്ടു നിരോധത്തെ കുറിച്ച്‌ പറഞ്ഞുകൂടാ എന്നും ശത്രുഘ്‌നന്‍ സിന്‍ഹ ചോദിച്ചു. അതേസമയം, താന്‍ എതിര്‍ക്കുന്നത് വണ്‍മാന്‍ ഷോയെയും ടു മെന്‍ ആര്‍മിയെയുമാണെന്നും മോദിയുടെയും അമിത് ഷായുടെയും പേര് പരാമര്‍ശിക്കാതെ സിന്‍ഹ പറഞ്ഞു. ശശി തരൂരിന്റെ പുതിയ പുസ്തകമായ ‘പാരഡോക്‌സിക്കല്‍ പ്രൈം മിനിസ്റ്റര്‍’ പ്രകാശന ചടങ്ങിന് തിരുവനന്തപുരത്ത് എത്തിയതായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, കെ മുരളീധരന്‍ എം.എല്‍.എ, തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments