ദുബായിലെ സമീപഭാവിയിലെ ടാക്സികൾ ഡ്രോണുകള്‍ ആയിരിക്കും

drone taxis

ലോകത്തെ ആദ്യത്തെ ടാക്സി വിമാനങ്ങൾ ദുബായില്‍ വരാന്‍പോകുന്നു. ദുബായിലെ സമീപഭാവിയിലെ ടാക്സികൾ പൈലറ്റില്ലാത്ത വിമാനങ്ങള്‍ അഥവാ ഡ്രോണുകള്‍ ആയിരിക്കും. ചൈനീസ് കമ്പനിയായ ഇഹാന്‍ഗിന്റെ 184 എന്ന മോഡല്‍ ഡ്രോണുകളാണ് ദുബായ് അധികൃതര്‍ ഇറക്കുമതി ചെയ്യുന്നത്. ഒരു യാത്രക്കാരനെയും 117 കിലോഗ്രാം ഭാരമുള്ള ലഗേജുമായും യാത്രചെയ്യാന്‍ സാധിക്കുന്ന ഈ ഡ്രോണുകൾ തുടർന്നുള്ള നാളുകളിൽ ആകാശത്തില്‍ ഇറങ്ങുമെന്നാണ് റിപ്പോർട്ട്.

ഈ ഡ്രോൺ ടാക്സികള്‍ ഓടിക്കാനായി വിമാനം പറപ്പിക്കാനുള്ള കഴിവൊന്നും വേണ്ട കയറിയിരുന്ന് എങ്ങോട്ടാണ് പോകേണ്ടതെന്നു മാത്രം കമാൻഡ് കൊടുത്താൽ മതി. ഭൂമിയിലുള്ള കമാന്‍ഡ് സെന്ററാണ് ഈ വിമാനങ്ങള്‍ നിയന്ത്രിക്കുക. 3.5 കിലോമീറ്റര്‍വരെ ഉയരത്തില്‍ 50 കിലോമീറ്റര്‍വരെ പറക്കാന്‍ ഈ ഡ്രോണുകൾക്കു കഴിവുണ്ട്. എന്തെങ്കിലും തകരാറുണ്ടെങ്കില്‍ അടുത്തസ്ഥലത്ത് ലാന്‍ഡ്ചെയ്യാന്‍ സാധിക്കുന്ന ഈ വിമാനങ്ങള്‍ ഈ വര്‍ഷം ജൂലൈയില്‍ ദുബായ് സര്‍ക്കാരിന് കൈമാറാനാണ് പദ്ധതി. ഈ ഡ്രോണുകളുടെ ടെസ്റ്റ് പറക്കല്‍ ദുബായില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നുവെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.