ഇൻഷുറൻസ് പ്രീമിയം 50 ശതമാനം വരെ വർധിപ്പിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് പണിമുടക്ക്

vechile strike

മോട്ടോർ വാഹനങ്ങളുടെ തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം 50 ശതമാനം വരെ വർധിപ്പിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് മാർച്ച് 30ന്ഇരുപത്തിനാല് മണിക്കൂർ വാഹന പണിമുടക്ക്. ഇൻഷുറൻസ് പ്രീമിയം വർധനവിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഈ നീക്കത്തിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ടാണ് സമരം. സമരത്തിൽ നിന്നു ബിഎംഎസ് വിട്ടുനിൽക്കുമെന്നു അറിയിച്ചു . 2017 – 2018 സാമ്പത്തിക വര്‍ഷത്തില്‍ പുതുക്കിയ നിരക്ക് നടപ്പിൽ വരുത്തുവാനാണ് നിര്‍ദ്ദേശം.

1000 സിസി മുതല്‍ 1500 സിസി വരെയുള്ള വാഹനങ്ങളുടെ തേർഡ് പാർട്ടി ഇന്‍ഷുറന്‍സ് പ്രീമിയം 50 ശതമാനം വര്‍ധിപ്പിക്കാനാണ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി (ഐആർഡിഎ) നിർദേശം. ഇതോടെ പുതിയ വാഹനം വാങ്ങുന്നവര്‍ക്കും നിലവിലെ ഇന്‍ഷുറന്‍സ് പുതുക്കുന്നവര്‍ക്കും പ്രീമിയം ചെലവില്‍ കാര്യമായ വര്‍ധനയുണ്ടാകും. മറ്റ് ഇന്‍ഷുറന്‍സ് പോളിസികള്‍ പോലെ മോട്ടര്‍ വാഹന നിയമപ്രകാരം വാഹനങ്ങള്‍ക്ക് നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട ഇന്‍ഷുറന്‍സാണിത്.