യുഎസിൽ ഇന്ത്യക്കാരിയും ഏഴുവയസ്സുകാരൻ മകനും കഴുത്തുമുറിച്ചു മരിച്ചനിലയിൽ

us dead

അമേരിക്കയിൽ ആന്ധ്ര സ്വദേശിയായ ഇന്ത്യക്കാരിയെയും ഏഴുവയസ്സുകാരൻ മകനെയും കഴുത്തുമുറിച്ചു മരിച്ചനിലയിൽ വീട്ടിൽ കണ്ടെത്തി. യുഎസിൽ ഐടി രംഗത്തു പ്രവർത്തിക്കുന്ന ആന്ധ്രക്കാരിയും മകനുമാണ് ദുരൂഹസാഹചര്യത്തിൽ മരിച്ചിരിക്കുന്നത്.
ഇന്ത്യക്കാരനായ ഹനുമന്ത റാവുവിന്റെ ഭാര്യയായ ശശികല (40), മകൻ അനീഷ് സായി എന്നിവരെയാണ് വൈകുന്നേരം ഓഫിസിൽനിന്നെത്തിയ ഭർത്താവ് മരിച്ചനിലയിൽ കണ്ടെത്തിയത്. ന്യൂജഴ്‌സിയിലാണ് ഇവർ താമസിച്ചിരുന്നത്. ശശികല ഇന്നലെ ഉച്ചകഴിഞ്ഞു മകനെ സ്‌കൂളിൽ നിന്നു വീട്ടിലേക്കു വിളിച്ചുകൊണ്ടുവന്നിരുന്നു. സംഭവം കൊലപാതകമാണോ ആത്മഹത്യയാണോ എന്നു വ്യക്തമല്ല. കഴിഞ്ഞ 12 വർഷമായി ഇവർ യുഎസിലുണ്ട്. പൊലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു.