ഇക്കൊല്ലത്തെ എസ്എസ്എല്‍സിയുടെ കണക്ക് പരീക്ഷ റദ്ദാക്കി. ഉത്തരക്കടലാസ് ചോര്‍ന്നു എന്ന് കണ്ടെത്തിയതിനാലാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്. സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടത്താനും തീരുമാനമായി. കണക്ക് പരീക്ഷ വീണ്ടും നടത്തുമെന്നു അധികൃതർ അറിയിച്ചു. മാര്‍ച്ച് 30ന് ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് പരീക്ഷാ സമയം.
സര്‍ക്കാര്‍ വകുപ്പുതല അന്വേഷണം നടത്തുമെന്നു പ്രഖ്യാപിച്ചു. ഉത്തരക്കടലാസു ചോർന്ന സംഭവം ഉഷാ ടൈറ്റസ് ഐഎഎസ് അന്വേഷിക്കും. വിദ്യാര്‍ത്ഥി പക്ഷത്തു നിന്നാണ് സര്‍ക്കാരിന്റെ തീരുമാനം. 30ന് നടക്കേണ്ട പരീക്ഷ 31ന് അതേസമയം നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അറിയിച്ചു. തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമെടുത്ത്.