Friday, May 3, 2024
HomeDocumentariesപ്രിയങ്ക ഗാന്ധി വാരാണസിയില്‍ മത്സരിക്കില്ല

പ്രിയങ്ക ഗാന്ധി വാരാണസിയില്‍ മത്സരിക്കില്ല

വാരാണസിയില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിക്കില്ല. മോദിയോട് പരാജയപ്പെട്ടാല്‍ പ്രിയങ്കയുടെ രാഷ്‌ടീയഭാവിക്കു അത് വലിയ ക്ഷീണമാകുമെന്ന വിലയിരുത്തലിലാണ് ഈ പിന്മാറ്റം . കോണ്‍ഗ്രസിന് വേണ്ടി വാരണാസിയില്‍ അജയ് റായ് സ്ഥാനാര്‍ഥിയാകുമെന്ന് പാര്‍ട്ടി അറിയിച്ചു. 2014ല്‍ വാരാണസിയില്‍ മത്സരിച്ച അജയ് റായ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.നേരത്തേ, മ​​​ത്സ​​​രി​​​ക്കാ​​​നു​​​ള്ള സ​​​ന്ന​​​ദ്ധ​​​ത പ്രി​​​യ​​​ങ്ക ഹൈ​​​ക്ക​​​മാ​​​ന്‍​​​ഡി​​​നെ അ​​​റി​​​യി​​​ച്ചു എ​​​ന്നാ​​​ണു റി​​​പ്പോ​​​ര്‍​​​ട്ടുകള്‍ പുറത്തുവന്നിരുന്നത്. എന്നാല്‍ കോ​​​ണ്‍ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ന്‍ രാ​​​ഹു​​​ല്‍ ഗാ​​​ന്ധി​​​യും യു​​​പി​​​എ അ​​​ധ്യ​​​ക്ഷ സോ​​​ണി​​​യ ഗാ​​​ന്ധി​​​യും ഇതിനോട് താത്പര്യം പുലര്‍ത്തിയില്ലെന്നാണ് വിവരം. പ്രിയങ്കയെ മത്സരിപ്പിക്കുന്നതില്‍ പിന്തിരിപ്പിച്ചത് ആരാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ നിന്ന് ചോദ്യം ഉയരുന്നുണ്ട്. എന്നാല്‍ രാഹുല്‍ ഗാന്ധി തന്നെയാണ് പ്രിയങ്ക ഗാന്ധി മത്സരിക്കേണ്ടെന്ന് തീരുമാനിച്ചത്. പാര്‍ട്ടിയിലെ ആഭ്യന്തര സമിതിയില്‍ വന്‍ ചര്‍ച്ചകളാണ് പ്രിയങ്ക മത്സരിക്കുന്നതിനുള്ള തീരുമാനത്തിനായി നടന്നത്. എന്നാല്‍ രാഹുല്‍ തന്റെ വിവേചനാധികാരം ഉപയോഗിച്ച്‌ പ്രിയങ്ക മത്സരിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments