യാക്കോബായ സഭയിലെ ആഭ്യന്തര പ്രശ്നങ്ങൾക്ക് പരിഹാരമായി

jacobite

യാക്കോബായ സഭയിലെ ആഭ്യന്തര പ്രശ്നങ്ങൾക്ക് താൽക്കാലിക പരിഹാരമായി. മൂന്നുമാസത്തിനകം മെത്രാപ്പോലീത്തൻ ട്രസ്റ്റി തിരഞ്ഞെടുപ്പ് നടത്താൻ പുത്തൻ കുരിശിൽ ചേർന്ന സിനഡിൽ തീരുമാനിച്ചതോടെയാണ് പ്രശ്‌നങ്ങൾക്ക് താത്കാലിക പരിഹാരമാകുന്നത്. കാതോലിക്ക സ്ഥാനം ഒഴിയണമെന്ന ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ ആവശ്യം പാത്രിയര്‍കീസ് ബാവ അംഗീകരിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് പൂർത്തിയാകും വരെ നിലവിൽ ഭരണ ചുമതല ഉള്ള മെത്രാപ്പോലീത്തൻ സമിതി തന്നെ സഭയുടെ ഭരണം വഹിക്കും.