പശുവിനെ മോഷ്ടിച്ചുവെന്നാരോപിച്ചു മൂന്നു പേരെ തല്ലിക്കൊന്നു

cow

പശ്ചിമ ബംഗാളിലെ ഉത്തര ദിൻജാപൂർ ജില്ലയിൽ പശു മോഷ്ടാക്കൾ എന്നാരോപിച്ച് മൂന്നു പേരെ തല്ലിക്കൊന്നു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. മുഹമ്മദ് നസീറുൽ ഹഖ് (30), മുഹമ്മദ് സമീറുദ്ദീൻ (32), നസീർ (33) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഗുരുതര പരിക്കേറ്റ നസീറുൽ ഹഖിനെ ഇസ്ലാംപുർ സബ് ഡിവിഷണൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മറ്റ് രണ്ടു പേർ സംഭവസ്ഥലത്തു തന്നെ മരിച്ചു.

പശുക്കളെ മോഷ്ടിക്കാനായി പ്രദേശത്ത് എത്തിയ പത്ത് പേരടങ്ങുന്ന സംഘത്തിലെ മൂന്ന് പേർ ഗ്രാമീണരുടെ പിടിയിലകപ്പെടുകയായിരുന്നുവെന്നും തുടർന്ന് ജനക്കൂട്ടം ഇവരെ മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.