Wednesday, December 11, 2024
HomeKeralaവൻസ്രാവുകൾ ഇനിയും കുടുങ്ങും: പൾസർ സുനി

വൻസ്രാവുകൾ ഇനിയും കുടുങ്ങും: പൾസർ സുനി

വൻസ്രാവുകൾ ഇനിയുമുണ്ടെന്നും ഇവരെല്ലാം പിന്നാലെ വരുമെന്നും പൾസർ സുനി. യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിലെ മുഖ്യ പ്രതിയായ സുനി മറ്റൊരു കേസിൽ ചേർത്തല കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴാണ് മാധ്യമങ്ങളോട് ഇങ്ങനെ പ്രതികരിച്ചത്. താൻ കള്ളം പറയാറില്ല. പറഞ്ഞത് മാറ്റിപ്പറഞ്ഞിട്ടുമില്ല. എല്ലാറ്റിനും ശക്​തമായ തെളിവുകൾ ഉണ്ടെന്നും അയാൾ കൂട്ടിച്ചേർത്തു.

അരൂരിൽനിന്ന്​ ബൈക്ക് മോഷ്​ടിച്ച കേസിലെ അഞ്ച് പ്രതികളിൽ ഒരാളായ സുനിയെ കേസി​ന്റെ അവധിക്കാണ് ചൊവ്വാഴ്​ച രാവിലെ ചേർത്തല ചീഫ് ജുഡീഷ്യൽ ഫസ്​റ്റ്​ ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്. കേസ് അടുത്ത മാസം ഏഴിലേക്ക് മാറ്റി. റിമാൻഡ്​ കാലാവധി 14 ദിവസത്തേക്ക്​ നീട്ടി. കഴിഞ്ഞ 11ന് ഇയാളെ കോടതിയിൽ ഹാജരാക്കേണ്ടതായിരുന്നു.

എറണാകുളത്ത് മറ്റൊരു കേസിൽ കോടതിയിൽ എത്തിക്കേണ്ടിവന്നതിനാൽ അന്ന്​ ചേർത്തലയിൽ കൊണ്ടുവന്നിരുന്നില്ല. ചൊവ്വാഴ്​ച രാവിലെ പത്തരയോടെ വൻ പൊലീസ് സന്നാഹത്തി​ന്റെ സുരക്ഷയിലാണ് കൊണ്ടുവന്നത്. മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച്​ കോടതിയുടെ പിന്നിലൂടെ കൊണ്ടുപോകാനുള്ള പൊലീസി​ന്റെ ശ്രമം വിജയിച്ചില്ല. ഓടിയെത്തിയ മാധ്യമപ്രവർത്തകർ ഉന്നയിച്ച ചോദ്യങ്ങൾക്ക്​ നൽകിയ മറുപടിയിലാണ്​ സുനിയുടെ  പ്രതികരണം.

നേരത്തെയും പറഞ്ഞിരുന്നു. അങ്കമാലി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കഥ പകുതിയേ ആയിട്ടുള്ളൂ എന്നായിരുന്നു സുനി പറഞ്ഞത്. കൂടുതല്‍ പ്രതികളുണ്ടോ എന്ന് ആലുവയിലെ വി.ഐ.പിയോട് ചോദിക്കണമെന്നും സുനി പ്രതികരിച്ചിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments