Saturday, September 14, 2024
HomeCrimeതൊണ്ടി മുതൽ എലി പൊക്കിയെന്നു പോലീസ്

തൊണ്ടി മുതൽ എലി പൊക്കിയെന്നു പോലീസ്

ജാര്‍ഖണ്ഡ് പൊലീസിന്റെ വാദങ്ങള്‍ കേട്ടാല്‍,എലികള്‍ കഞ്ചാവ് വലി തുടങ്ങിയോയെന്ന് ആരും മൂക്കത്ത് വിരല്‍വെച്ചുപോകും. പിടിച്ചെടുത്ത കഞ്ചാവ് എലികള്‍ കൊണ്ടുപോയെന്നാണ് പൊലീസിന്റെ വാദം. 2016 മെയ് മാസത്തില്‍ കാറില്‍ ദേശീയ പാതയിലൂടെ കടത്തുകയായിരുന്ന 145 കിലോ കഞ്ചാവ് ബേര്‍വഡ പൊലീസ് പിടികൂടിയിരുന്നു. ബിഹാര്‍ സ്വദേശിയായ ശിവരാജ് കുമാര്‍ എന്നയാള്‍ കാറില്‍ നിന്ന് പിടിയിലായി.ബിഹാറില്‍ നിന്ന് പശ്ചിമ ബംഗാളിലേക്ക് കടത്താന്‍ ശ്രമിക്കവെയാണ് ലഹരി വസ്തു കണ്ടുകെട്ടിയത്. തുടര്‍ന്ന് തൊണ്ടിമുതലായ കഞ്ചാവ് ബേര്‍വഡ പൊലീസ് സ്റ്റേഷനിലെ സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ചു. കഴിഞ്ഞ ദിവസം കേസിന്റെ വിചാരണ തുടങ്ങുകയും പിടിച്ചെടുത്ത കഞ്ചാവ് ഹാജരാക്കാന്‍ കോടതി ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഹാജരാക്കിയപ്പോള്‍, 145 കിലോ കഞ്ചാവ് 100 കിലോയായി ചുരുങ്ങി.
പിടിച്ചെടുത്ത മദ്യം എലികള്‍ കുടിച്ചെന്നായിരുന്നു അന്ന് പൊലീസ് വാദിച്ചത്. അതേസമയം വേലി തന്നെ വിളവ് തിന്നുകയാണെന്ന സംശയം ബലപ്പെടുകയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments