ഹജ്ജ് യാത്രികരെ സഹായിക്കാൻ വൈദിക വിദ്യാത്ഥികളും. ആലുവ റെയിൽവേ സ്റ്റേഷനിലെ സേവന കേന്ദ്രത്തിലാണ് ഏഴ് വൈദിക വിദ്യാർഥികൾ വ്യാഴാഴ്ച സേവനത്തിനെത്തിയത് . ആലുവ മംഗലപുഴ പൊന്തിഫിക്കൽ സെമിനാരിയിലെ ഒന്ന്, രണ്ട് വർഷ വിദ്യാത്ഥികളായ പ്രിൻസ്, ലിജു, ജഫ്രിൻ , മെൽവിൻ, ബിജു, ഷിബിൻ, സെബി എന്നിവരാണ് സേവനത്തിനെത്തിയത്.
വിവിധ ഭാഗങ്ങളിൽ നിന്ന് ട്രെയിനുകളിൽ എത്തുന്ന ഹജ്ജ് യാത്രികരെ സഹായിക്കാനാണ് സേവന കേന്ദ്രം പ്രവർത്തിക്കുന്നത്. സ്റ്റേഷനിൽ ട്രെയിനിറങ്ങുമ്പോൾ മുതൽ ഹജ്ജ് യാത്രക്കാർക്ക് സേവനം ചെയ്യാൻ നിരവധി സന്നദ്ധ പ്രവർത്തകരാണ് ഇവിടെ സേവനമനുഷ്ഠിക്കുന്നുണ്ട് .