യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിയമസഭയില്‍ നടന്ന കയ്യാങ്കളി;കേസ് എഴുതി തള്ളണമെന്ന് സര്‍ക്കാര്‍

niyamasabha

കഴിഞ്ഞ സര്‍ക്കാരിന്റെ കാലഘട്ടില്‍ നിയമ സഭയില്‍ നടന്ന കയ്യാങ്കളി കേസ് എഴുതി തള്ളണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയില്‍. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിയമസഭയില്‍ കെഎം മാണി ബഡ്ജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ ശ്രമിക്കുകയും അത് കയ്യാങ്കളിയിലെക്ക് മാറുകയും ചെയ്തിരുന്നു. ഈ കേസ് എഴുതി തള്ളണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. 2015 മാര്‍ച്ച്‌ 13നാണ് അന്നത്തെ പ്രതിപക്ഷം സ്പീക്കറുടെ കസേരയടക്കം തകര്‍ത്ത പ്രതിക്ഷേധം നടന്നത്.