Friday, April 26, 2024
HomeCrimeസൈബര്‍ കേസുകളുടെ എണ്ണം വര്‍ധിക്കുന്നു

സൈബര്‍ കേസുകളുടെ എണ്ണം വര്‍ധിക്കുന്നു

സംസ്ഥാനത്ത് സൈബര്‍ കേസുകളുടെ എണ്ണം വര്‍ഷംതോറും വര്‍ധിക്കുന്നു. കഴിഞ്ഞവര്‍ഷം ആകെ 439 കേസുകളാണ് ഉണ്ടായിരുന്നതെങ്കില്‍ ഈവര്‍ഷം സെപ്റ്റംബര്‍ തീരുംമുന്നേ ഇത് 391 ആയി. 2016-ല്‍ കേരളത്തില്‍ 276 സൈബര്‍ കേസുകളാണ് ഉണ്ടായിരുന്നത്. തൊട്ടടുത്തവര്‍ഷം 288 ആയി. ഐ.ടി. ആക്ട് അനുസരിച്ചുമാത്രം രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണമാണിത്. സൈബര്‍ പരാതികളുമായി ബന്ധപ്പെട്ട് സ്റ്റേഷനുകളില്‍ ലഭിക്കുന്ന പരാതികളുടെ പത്തുശതമാനം മാത്രമാണ് ഇതെന്ന് സൈബര്‍ഡോം നോഡല്‍ ഓഫീസര്‍ എ.ഡി.ജി.പി. മനോജ് എബ്രഹാം പറഞ്ഞു. നഗ്‌നചിത്രങ്ങള്‍, മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ എന്നിവ പ്രചരിപ്പിക്കല്‍, സൈബര്‍ ഇടത്തില്‍ അസഭ്യംപറഞ്ഞ് അധിക്ഷേപിക്കല്‍, സ്ത്രീകളോട് മോശമായി പെരുമാറല്‍ തുടങ്ങിയ പരാതികളില്‍ ഭൂരിപക്ഷം പേര്‍ക്കും കേസുമായി പോകാന്‍ താത്പര്യമില്ല. പ്രതിയെ പോലീസ് ചോദ്യംചെയ്ത് വിടണം എന്നാവും ഇവരുടെ അഭ്യര്‍ഥന.സാമ്പത്തിക തട്ടിപ്പുകളാണ് കൂടിവരുന്ന മറ്റൊരു വിഭാഗം. വ്യാജസന്ദേശങ്ങള്‍ക്ക് തലവെച്ച് പണം പോകുന്നവരേറെ. നാണക്കേടുകൊണ്ട് കേസാക്കാന്‍ മടിക്കുന്നവരും കൂടുതലാണ്. ഭവനഭേദനം, മാലപൊട്ടിക്കല്‍ തുടങ്ങിയവ കുറയുകയും സൈബര്‍ ലോകത്ത് തട്ടിപ്പുകള്‍ കൂടുകയും ചെയ്യുന്ന പ്രവണതയാണ് കാണുന്നതെന്ന് മനോജ് എബ്രഹാം പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments