Saturday, April 27, 2024
HomeKeralaശബരിമലയില്‍ യുവതികളുടെ പ്രവേശനം വിലക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയില്‍ യുവതികളുടെ പ്രവേശനം വിലക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയില്‍ സ്ത്രീ പ്രവേശന കോടതി വിധിയിൽ ആവശ്യമായ സൗകര്യങ്ങള്‍ ശബരിമലയിൽ ഒരുക്കുന്നതു വരെ യുവതികളുടെ പ്രവേശനം വിലക്കണമെന്ന പൊതു താല്‍പ്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജിയിലെ ആവശ്യം സുപ്രീം കോടതി ഉത്തരവിനു വിരുദ്ധമായതിനാല്‍ അനുവദിക്കാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. വിധിക്ക് പിന്നാലെ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ തിടുക്കം കാട്ടിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന വാദം കോടതി തള്ളി. കോടതി വിധിക്ക് അനുസൃതമായി മാത്രമേ പോലീസ് അടക്കമുള്ള സംവിധാനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനാകൂ എന്ന് കോടതി വ്യക്തമാക്കി. ഹര്‍ജിയിലെ ആവശ്യങ്ങള്‍ക്ക് ഉപോല്‍ബലകമായ വാദങ്ങളല്ല ഹര്‍ജിക്കാരനായ പി ഡി ജോസഫിന്റേതെന്ന് കോടതി പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments