Friday, April 26, 2024
Homeപ്രാദേശികംഅങ്ങാടി പഞ്ചായത്തിൽ ആഫ്രിക്കൻ ഒച്ചുകളുടെ ആക്രമണം

അങ്ങാടി പഞ്ചായത്തിൽ ആഫ്രിക്കൻ ഒച്ചുകളുടെ ആക്രമണം

അങ്ങാടി പഞ്ചായത്തിൽ നിറയെ ആഫ്രിക്കൻ ഒച്ചുകൾ. പുല്ലൂപ്രം, പൂവന്മല, വരവൂർ തുടങ്ങിയ ഭാഗങ്ങളിലാണ് ഒച്ചുകൾ വ്യാപകമായത്. മണ്ണിനും മാലിന്യത്തിനും അടിയിൽ കിടക്കുന്ന ഒച്ചുകൾ സന്ധ്യക്യ്കു ശേഷമാണ് പുറത്തെത്തുന്നത്. കാർഷികവിളകളുടെ ഇലകളെല്ലാം അവ തിന്നുതീർക്കുന്നു. ഭിത്തികളിൽ ഒട്ടിച്ചിരിക്കുന്ന പോസ്റ്ററുകളും ആഹാരമാക്കുന്നുണ്ട്. പകൽ ഭിത്തികളിൽ മാത്രമാണ് ഒച്ചുകളെ കാണുന്നത്. എന്നാൽ രാത്രിയാകുന്നതോടെ എല്ലായിടത്തും അവയെ കാണാം. ഇര തേടിയശേഷം ഒച്ചുകൾ വീണ്ടും മണ്ണിനടിയിലേക്കു പോകും. അങ്ങാടി പഞ്ചായത്തിൽ ആഫ്രിക്കൻ ഒച്ചുകളുടെ സാന്നിധ്യം കണ്ടുതുടങ്ങിയിട്ട് 4 വർഷമായി. മഴക്കാലത്താണ് അവയുടെ ശല്യം കൂടുതൽ. സന്ധ്യക്കുശേഷം ഒച്ചുകളെ നശിപ്പിക്കുന്ന പണിയാണ് വീട്ടുകാർക്ക്. എന്നിട്ടും അവയുടെ എണ്ണത്തിൽ കുറവു വരുന്നില്ല. ടാപ്പിങ് നടത്താതെ കിടക്കുന്ന തോട്ടങ്ങളിലൊക്കെ ഒച്ചുകൾ നിറഞ്ഞിരിക്കുന്നു. ഒച്ചുകളെ നശിപ്പിക്കുന്നതിന് ലക്ഷം രൂപ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ നീക്കിവച്ചിട്ടുണ്ട്. പണം വകയിരുത്തുന്നതല്ലാതെ ഫലപ്രദമായി വിനിയോഗിക്കുന്നില്ല. കൃഷി ഓഫിസർക്കാണ് നിർവഹണ ചുമതല നൽകിയിരിക്കുന്നത്. കൃഷി വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തേക്കു തിരിഞ്ഞു നോക്കുന്നില്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments