2 വര്‍ഷം മുന്‍പുണ്ടായ നേപ്പാളിലെ ഭൂകമ്പത്തില്‍ ഭൂഗര്‍ഭപാളികളുടെ സ്ഥാനചലനം മൂലം ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ എവറസ്റ്റ് താഴേക്കിരുന്നതായി ഒരുവിഭാഗം ശാസ്ത്രജ്ഞന്‍മാര്‍ സംശയിക്കുന്നു. 29,028 അടിയാണ് സര്‍വേ ഓഫ് ഇന്ത്യയുടെ കണക്കുപ്രകാരംഎവറസ്റ്റിന്റെ കൃത്യമായ ഉയരം. ഭൂഗര്‍ഭപാളികളുടെ ചലനം അടക്കമുള്ള ശാസ്ത്ര ഗവേഷണങ്ങള്‍ക്കുകൂടി വീണ്ടും ഉയരം അളക്കുന്നതു സഹായകരമാകുമെന്നു സര്‍വേയര്‍ ജനറല്‍ സ്വര്‍ണ ശുഭ റാവു പറഞ്ഞു. ഇതിനായി സര്‍വേ ഓഫ് ഇന്ത്യ വിദഗ്ധ സംഘത്തെ അയയ്ക്കും. ഒന്നരമാസം കൊണ്ട് ഉയരമളക്കല്‍ നടപടി പൂര്‍ത്തീകരിക്കാനാകുമെന്നാണു കണക്കുകൂട്ടൽ.
എവറസ്റ്റിനു ഉയരക്കുറവെന്ന് സംശയം; വീണ്ടും സര്‍വേ
RELATED ARTICLES