പുതിയ നോട്ടുകളുടെ രൂപകല്പന നടന്നത് കഴിഞ്ഞ മേയ് മാസം

2016 മേയ് 19-ന് നടന്ന യോഗത്തിലാണ് റിസര്‍വ് ബാങ്കിന്റെ സെന്‍ട്രല്‍ ബോര്‍ഡ് പുതിയ നോട്ടിന്റെ രൂപകല്പനയ്ക്ക് അംഗീകാരം നല്‍കിയതെന്ന് ആര്‍.ബി.ഐ.യുടെ സെന്‍ട്രല്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വെളിപ്പെടുത്തി.

500 രൂപയുടെയും 2000 രൂപയുടെയും പുതിയ നോട്ടുകളുടെ രൂപകല്പനയ്ക്ക് കഴിഞ്ഞവര്‍ഷം മേയ് 19-ന് അംഗീകാരം നല്‍കിയിട്ടുണ്ടെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. വിവരാവകാശനിയമപ്രകാരമുള്ള ചോദ്യത്തിനു മറുപടിയിലാണ് ഇക്കാര്യമറിയിച്ചത്.

പുതിയ നോട്ടുകളുടെ രൂപകല്പനയ്ക്ക് അംഗീകാരം നല്‍കിയത് എന്നാണെന്ന് ചോദ്യവുമായി മുംബൈയിലെ ജിതേന്ദ്ര ഗാഡ്‌ഗേയാണ് അപേക്ഷ നല്‍കിയത്. 2016 മേയ് 19-ന് നടന്ന യോഗത്തിലാണ് റിസര്‍വ് ബാങ്കിന്റെ സെന്‍ട്രല്‍ ബോര്‍ഡ് പുതിയ നോട്ടിന്റെ രൂപകല്പനയ്ക്ക് അംഗീകാരം നല്‍കിയതെന്ന് ആര്‍.ബി.ഐ.യുടെ സെന്‍ട്രല്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അറിയിച്ചു. രഘുറാം രാജനായിരുന്നു അപ്പോള്‍ ആര്‍.ബി.ഐ. ഗവര്‍ണര്‍. റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ നേതൃത്വത്തിലുള്ള സെന്‍ട്രല്‍ ബോര്‍ഡ് ആണ് ബാങ്കിന്റെ ഭരണപരമായപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.